Saturday, July 5, 2025 3:43 pm

കെ.വി തോമസ് വീണ്ടും പുറത്ത് , പി.ടി തോമസിനെയും ടി.സിദ്ദിഖിനെയും വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ.വി.തോമസിനെ ഒഴിവാക്കി. പി.ടി തോമസിനെയും ടി.സിദ്ദിഖിനെയും വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ചു. വര്‍ക്കിങ് പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷ് തല്‍സ്ഥാനത്ത് തന്നെ തുടരും.

ഗ്രൂപ്പുകളുടെ എതിര്‍പ്പുകള്‍ മറികടന്നാണ് സുധാകരനെ നിയമിക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനം. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആത്മാര്‍ത്ഥതയോടെ പ്രവര്‍ത്തിക്കുമെന്നും ഗ്രൂപ്പിനേക്കാള്‍ പ്രാമുഖ്യം കര്‍മശേഷിക്കായിരിക്കുമെന്നും സുധാകരന്‍ പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ ശക്തനായൊരു നേതാവ് വേണമെന്നും, അതിന് ഏറ്റവും അനുയോജ്യന്‍ കെ സുധാകരനാണെന്നുമുള്ള അണികളുടെ പൊതുവികാരം ഹൈക്കമാന്‍ഡ് ചെവിക്കൊണ്ടു.

സുധാകരനെ പ്രസിഡന്റായി നിയമിക്കാനുള്ള തീരുമാനത്തിലേക്ക് ഇന്നലെ വൈകിട്ടോടെ തന്നെ ഹൈക്കമാന്‍ഡ് എത്തിയിരുന്നു. രാഹുല്‍ ഗാന്ധി സുധാകരനെ ടെലഫോണില്‍ വിളിച്ച് തീരുമാനം ഔദ്യോഗികമായി അറിയിച്ചു. ഉത്തരവാദിത്വത്തോടെ പുതിയ സ്ഥാനം ഏറ്റെടുക്കുന്നുവെന്നും, പാര്‍ട്ടിയെ തിരികെകൊണ്ടുവരാനുള്ള ദൗത്യം സത്യസന്ധമായി നിര്‍വഹിക്കുമെന്നും സുധാകരന്‍ പറഞ്ഞു.

മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ സമാവയമുണ്ടാക്കി പ്രഖ്യാപനം നടത്താനായിരുന്നു ഹൈക്കമാന്‍ഡ് താല്‍പര്യം. ഇതിനായി ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കളുമായും ജനപ്രതിനിധികളുമായും വിപുലമായ ആശയവിനിയമം തന്നെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ നടത്തി. പക്ഷെ ചര്‍ച്ചകളോട് ഗ്രൂപ്പ് നേതാക്കള്‍ സഹകരിച്ചില്ല.

ഇതോടെ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ വകവയ്ക്കാതെ തന്നെ മുന്നോട്ട് പോകാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും നിര്‍ദേശം നല്‍കുകയായിരുന്നു. സംഘടന തലത്തില്‍ അണികളെ ഊര്‍ജജസ്വലരാക്കാനും പ്രതിപക്ഷമെന്ന നിലയിലുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ സുധാകരന്റെ പ്രവര്‍ത്തന ശൈലിക്ക് കഴിയുമെന്ന് പ്രതീക്ഷയിലാണ് ഹൈക്കമാന്‍ഡ് .

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ചും വിമർശിച്ചവരെ പരി​ഹസിച്ചും വീണ്ടും മന്ത്രി വിഎൻ വാസവൻ രം​ഗത്ത്

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോ​ഗ്യമന്ത്രി വീണ ജോർജിനെ പിന്തുണച്ചും...

കെഎസ്ആർടിസി സർവീസ് പുനരാരംഭിക്കണം ; കേരള കോൺഗ്രസ്‌ ഏഴുമറ്റൂർ ഏരിയ സമ്മേളനം

0
ഏഴുമറ്റൂർ : മല്ലപ്പള്ളിയിൽനിന്നും പാടിമൺ, വായ്പൂര്, മേത്താനം, എഴുമറ്റൂർ, അരീക്കൽ, തടിയൂർ,...

ബിന്ദുവിന്റെ കുടുംബത്തിന്റെ വീട് നിര്‍മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്ന് വീണ് മരിച്ച...

ദേശീയ പണിമുടക്കിന്റെ ഭാഗമായി റാന്നിയിൽ സംയുക്ത ട്രേഡ് യൂണിയന്‍റെ നേതൃത്വത്തിൽ കാൽനട പ്രചരണ...

0
റാന്നി : കേന്ദ്രസർക്കാരിന്റെ തൊഴിൽ വിരുദ്ധ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത...