കൊച്ചി : തനിക്കെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് തന്നെ കേള്‍ക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്തിയുമായ കെ വി തോമസ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ് പ്രസിഡന്റിന് താന്‍ കത്തയച്ചിട്ടുണ്ട്. അച്ചടക്ക സമിതിയുടെ തീരുമാനം എന്താണെന്ന് വരട്ടെയെന്നും കെ വി തോമസ് പറഞ്ഞു.
എന്തു നടപടിയെടുത്താലും താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരും. എന്തു നടപടിയാണ് അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നതെന്ന് തനിക്കറിയില്ല. എന്തു തന്നെയായാലും മറ്റൊരു പാര്‍ട്ടിയിലേക്കും താന്‍ പോകില്ലെന്നും ചോദ്യത്തിന് മറുപടിയായി കെ വി തോമസ് പറഞ്ഞു. തന്റെ നിലപാടില്‍ മാറ്റമില്ല. കോണ്‍ഗ്രസ് എന്ന വികാരവും കാഴ്ചപ്പാടുമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.