കലയോട് കൂടുതല്‍ അടുക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജസ്വലരാകാന്‍ കഴിയും : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഔദ്യോഗിക തസ്തികകളുടെ ഭാരമില്ലാതെ കലാ ആസ്വാദകര്‍ എന്ന നിലയില്‍ സ്നേഹം പങ്കിടണമെന്നും, കലയോട് കൂടുതല്‍ അടുക്കുമ്പോള്‍ കൂടുതല്‍ ഊര്‍ജസ്വലരാകാനും, സന്തോഷം മറ്റുള്ളവരിലേക്ക് പകരാനും സാധിക്കുമെന്നും ജില്ലാ കളക്ടര്‍ ഡോ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാതല റവന്യൂ കലോത്സവത്തിന്റെ കലാമത്സരങ്ങളുടെ ഉദ്ഘാടനം പത്തനംതിട്ട സുബല പാര്‍ക്കില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍. ജോലിയുടെ സമ്മര്‍ദം ഒഴിവാക്കാനായി മാത്രമാകാതെ എല്ലാവരുടെയും പങ്കാളിത്തം റവന്യു കലോത്സവത്തില്‍ ഉണ്ടാകണം. പുതിയ ഒരു പാട്ടോ നൃത്തമോ പഠിക്കുമ്പോള്‍ അത് നമ്മുടെ ജീവിതത്തെ കൂടുതല്‍ അര്‍ഥ പൂര്‍ണവും ആനന്ദവുമാക്കുമെന്നും കളക്ടര്‍ പറഞ്ഞു.

ഉത്സവങ്ങളും ആഘോഷങ്ങളും മനുഷ്യ മനസിനെ ഒന്നിപ്പിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ച നഗരസഭ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഉദ്യോഗസ്ഥരുടെ കഴിവുകള്‍ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഉള്ള അവസരമാണിത്. എല്ലാവരും പങ്കാളികള്‍ ആകുന്നതാണ് വലിയ കാര്യമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വ, ബുധന്‍ ദിവസങ്ങളിലായാണ് കലാമത്സരങ്ങള്‍ നടക്കുന്നത്. ചൊവ്വാഴ്ച പത്ത് ഇനങ്ങളും ബുധനാഴ്ച ഒന്‍പത് ഇനങ്ങളുമാണ് നടക്കുക. ചടങ്ങില്‍ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ ജേക്കബ് ടി ജോര്‍ജ്, ജില്ലാ ലോ ഓഫീസര്‍ ശ്രീകേഷ്, എല്‍ആര്‍ ഡെപ്യൂട്ടി കളക്ടര്‍ ബി.ജ്യോതി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, ഇലക്ഷന്‍ ഡെപ്യുട്ടി കളക്ടര്‍ ആര്‍.രാജലക്ഷ്മി, കോഴഞ്ചേരി തഹസില്‍ദാര്‍ എം.ടി ജയിംസ്, ഹുസൂര്‍ ശിരസ്തദാര്‍ അന്നമ്മ കെ ജോളി തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...