തിങ്കളാഴ്​ച മുതല്‍ കോഴിക്കോട്​ ജില്ലയില്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണുകളില്‍ ഉള്‍പ്പെടെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കുo

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്​: തിങ്കളാഴ്​ച മുതല്‍ കോഴിക്കോട്​ ജില്ലയില്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണുകളില്‍ ഉള്‍പ്പെടെ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കുമെന്ന്​ വ്യാപാരികള്‍. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്‍ പ​ങ്കെടുത്ത യോഗമാണ്​ കടതുറക്കല്‍ സമരം പ്രഖ്യാപിച്ചത്​.

പ്രതിവാര കോവിഡ്​ വ്യാപനക്കണക്കി​‍െന്‍റ അടിസ്ഥാനത്തില്‍ കണ്ടെയ്​ന്‍മെന്‍റ്​ സോണുകള്‍ തീരുമാനിച്ചതോടെ ജില്ലയില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും കടകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ്​ വ്യാപാരികള്‍ വീണ്ടും സമരവുമായി രംഗത്തിറങ്ങുന്നത്​.

ജൂലൈ 26ന്​ മിഠായിത്തെരുവില്‍ പൊട്ടിപ്പുറപ്പെട്ട സമരം സംസ്ഥാനമാകെ പടര്‍ന്നിരുന്നു. പിന്നീട്​ സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിക്കുകയും എല്ലാ കടകളും ഞായര്‍ ഒഴികെ എല്ലാ ദിവസവും തുറക്കാന്‍ അനുമതി നല്‍കുകയും ചെയ്​തിരുന്നു. ആഗസ്​റ്റ്​ അഞ്ചു മുതലാണ്​ നിയന്ത്രണങ്ങളില്‍ ഇളവ്​ ലഭിച്ചത്​.

ജനസംഖ്യാടിസ്ഥാനത്തില്‍ പ്രതിവാര രോഗസ്ഥിരീകരണക്കണക്ക്​ നോക്കി നിയന്ത്രണം നടപ്പാക്കാന്‍ ആരംഭിച്ചതോടെ മിക്ക പ്രദേശങ്ങളിലും കടകള്‍ തുറക്കാന്‍ കഴിയാത്ത സാഹര്യമായെന്ന്​ വ്യാപാരി വ്യവസായി ഏകോപന സമിതി ചൂണ്ടിക്കാട്ടി.

ഇതു സംബന്ധിച്ച്‌​ കലക്​ടര്‍ക്ക്​ നിവേദനം നല്‍കും. യോഗത്തില്‍ ​സംസ്ഥാന പ്രസിഡന്‍റ്​ ടി. നസിറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കെ. സേതുമാധവന്‍, എ.വി.എം. കബീര്‍, എം. ഷാഹുല്‍ ഹമീദ്​, അഷ്​റഫ്​ മൂത്തേടത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാനമന്ത്രിയുടെ ഇൻ‌സ്റ്റഗ്രാം വിഡിയോ ; രൂക്ഷ വിമർശനവുമായി അഭിജീത് ദീപ്കെ

0
ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിനെ...

കേരളത്തെ നടുക്കിയ മുത്തങ്ങ സമരം ; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം...

0
സുൽത്താൻ ബത്തേരി: മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്....

എം.വി.ഡി. ക്ക് മുൻപേ സ്വയം മാറ്റാൻ ഗണേഷ്‌കുമാർ ; പേര് തിരുത്താനുള്ള അപേക്ഷ നൽകി

0
തിരുവനന്തപുരം : ഡ്രൈവിങ് ലൈസൻസിൽ പേരിനൊപ്പം അനധികൃതമായി ‘എം.എൽ.എ.’ എന്ന് ചേർത്തത്...

തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്‌ ; സുഗതന്റെ അവധി അപേക്ഷ പാസാക്കാൻ...

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി...