കോഴിക്കോട് : കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത കടതുറക്കല്‍ സമരപരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി സംസ്ഥാന പ്രസിഡന്റ് ടി.നസിറുദ്ദീന്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികളില്‍ നിന്ന് പിന്‍മാറുന്നത്. എല്ലാ കടകളും ആഴ്ചയില്‍ ആറു ദിവസവും തുറന്നു പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് നസിറുദ്ദീന്‍ പറഞ്ഞു. മറ്റു ലോക്ക് ഡൌണ്‍ ഇളവുകള്‍ നാളെ മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിക്കും.
കട തുറക്കല്‍ സമരപരിപാടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു ; ടി.നസിറുദ്ദീന്‍
RECENT NEWS
Advertisment