പത്തനംതിട്ട : വ്യാപാരികളേയും പൊതുജനങ്ങളേയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്ന പ്ലാസ്റ്റിക് നിരോധനം, വൈദ്യുതി ചാർജ്ജ് വർദ്ധനവ്, നിത്യോപയോഗ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജി.എസ്.ടി എന്നിവക്കെതിരെ സംസ്ഥാന വ്യാപകമായി വ്യാപാരികൾ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാക്കമ്മിറ്റിയുടെ നേത്രുത്വത്തില്‍ നാളെ പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു.
അതിന്റെ ആദ്യ പടിയായി പത്തനംതിട്ട സിവിൽ സ്റ്റേഷന് മുൻപിൽ കേരള വ്യാപാരിവ്യവസായിഏകോപനസമിതി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഈമാസം 27 ന് രാവിലെ 10മണി മുതൽ ധർണ്ണ നടത്തുന്നു എല്ലാ യൂണിറ്റിൽനിന്നും കഴിവതും വ്യാപാരികൾ ധർണ്ണയിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
(ജില്ലാ കമ്മറ്റിക്കുവേണ്ടി എ. ജെ. ഷാജഹാൻ, കെ. ഈ.മാത്യു, കൂടൽ ശ്രീകുമാർ