കൊല്ലം : ലോക്ഡൗണ്‍ നീട്ടി വ്യാപാര സ്ഥാപനങ്ങള്‍ ഇനിയും അടച്ചുപൂട്ടാനാണ് നീക്കമെങ്കില്‍ സമാനചിന്താഗതിയുള്ള സംഘടനകളേയും കൂട്ടി പ്രത്യക്ഷ നിയമലംഘന സമരപരിപാടികള്‍ക്ക് രൂപം നല്‍കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് എം.നസീര്‍, സംസ്ഥാന സെക്രട്ടറി നിജാംബഷി എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ സര്‍ക്കാരിനെ അറിയിച്ചു.
ചെറുകിട വ്യാപാരികളെ തുടച്ചുനീക്കി കോര്‍പ്പറേറ്റുകള്‍ക്കും കുത്തക ഓണ്‍ലൈന്‍ വ്യാപാരികള്‍ക്കും ഗവണ്‍മെന്റുകള്‍ പച്ചപരവതാനി വിരിച്ചിരിക്കുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
വ്യാപാരികളുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്നും വാടക വിഷയത്തില്‍ ഉടനടി ഇടപെടണമെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു.