ബാഡ്ജ് ധരിച്ച്‌ സത്യപ്രതിജ്ഞ ചെയ്തതിന് കെ.കെ.രമക്കെതിരെ നടപടി ഉണ്ടാകില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ടി.പി.ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച്‌ സത്യപ്രതിജ്ഞ ചെയ്തതിന് കെ.കെ.രമക്കെതിരെ നടപടി ഉണ്ടാകില്ല. സ്പീക്കറാണ് ഇത് സംബന്ധിച്ച്‌ തീരുമാനമെടുത്തത്. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബാഡ്ജുകളും മറ്റു ഹോള്‍ഡിങ്സുകളും ധരിക്കുന്നത് ചട്ടലംഘനമാണ്. എന്നാല്‍ നിയമസഭയില്‍ പുതിയ അംഗമായതിനാല്‍ കെ.കെ രമക്കെതിരെ നടപടി സ്വീകരിക്കേണ്ടെന്നാണ് സ്പീക്കര്‍ എം ബി രാജേഷ്‌ തീരുമാനിച്ചിരിക്കുന്നത്.

പുതിയ അംഗമായതിനാല്‍ ചട്ടങ്ങളെക്കുറിച്ച്‌ ധാരണയുണ്ടാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വടകരയില്‍ നിന്ന് മത്സരിച്ച്‌ ജയിച്ചാണ് രമ നിയമസഭയിലെത്തിയത്. യുഡിഎഫിന്റെ പിന്തുണയോടെ മത്സരിച്ച്‌ ജയിച്ച രമ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത് ടി പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചായിരുന്നു. രമ നടത്തിയത് ചട്ടലംഘനമാണെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് പരാതി ലഭിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റഷ്യയില്‍ യുഎസ് സൈനിക വിമാനത്തിന്റെ ദുരൂഹ ലാന്‍ഡിങ്

0
മോസ്‌കോ: യുഎസിന്റെ സൈനിക വിമാനം ചൊവ്വാഴ്ച മോസ്‌കോയിലെ നൂക്കോവ് വിമാനത്താവളത്തില്‍...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...