കോട്ടയം : സര്‍ക്കാര്‍ വ്യാപാര മേഖലകള്‍ക്ക് വരും ദിവസങ്ങളില്‍ ഇളവുകള്‍ നല്‍കാനിരിക്കെ ചില സംഘടനകളുടെ കടയടപ്പ് അനവസരത്തിലുള്ളതും ജനജീവിതത്തെ ദുസ്സഹമാക്കുന്നതുമാണെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ല കമ്മിറ്റി. കോവിഡിന്റെ പശ്ചാത്തലത്തില്‍ ആവശ്യ സാധനങ്ങള്‍ ലഭിക്കാതെ സധാരണക്കാരെ ബുദ്ധിമുട്ടിക്കുവാന്‍ മാത്രമേ സമരംകൊണ്ട് കഴിയൂ.
കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നതിനുനസരിച്ച് വ്യാപാര സ്ഥാപനങ്ങള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഇളവുകള്‍ നല്‍കി വരുന്നുണ്ട്. കോവിഡിനെ പ്രതിരോധിക്കാനും മരണസംഖ്യ കുറക്കുന്നതിനും സര്‍ക്കാര്‍ സ്വീകരിച്ച നിയന്ത്രണങ്ങളോട് വ്യാപാരി വ്യവസായ സമിതി പൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും ദോഷകരമായ കടയടപ്പ് സമരം തള്ളികളയണമെന്നും വ്യാപാരി വ്യവസായി സമിതി കോട്ടയം ജില്ല പ്രസിഡന്റ് ഔസേപ്പച്ചന്‍ തകടിയേല്‍, ജില്ലാ സെക്രട്ടറി കെ.എസ്. മണി, ജില്ലാ ട്രഷറര്‍ പി.എ അബ്ദുള്‍ സലിം എന്നിവര്‍ ആവശ്യപ്പെട്ടു.