കോന്നി : കോന്നിയിലെ സർക്കാർ ഓഫീസുകൾ ജല വിഭവ വകുപ്പിന് നൽകേണ്ടത് ലക്ഷങ്ങളുടെ കുടിശ്ശിക. 592922 ലക്ഷം രൂപയാണ് കോന്നി വാട്ടർ അതോറിട്ടി ഓഫീസിൽ കോന്നിയിലെ വിവിധ സർക്കാർ ഓഫീസുകളിൽ നിന്നും അടക്കേണ്ട തുക. വില്ലേജ് ഓഫീസുകൾ അടക്കമുള്ള സർക്കാർ ഓഫിസുകൾ ആണ് വലിയ തുകകൾ നികുതി അടക്കേണ്ടത്. വാട്ടർ അതോറിറ്റി ഓഫീസ് പ്രവർത്തിക്കുന്ന മിനി സിവിൽ സ്റ്റേഷൻ 26375 രൂപയും കോന്നി ഗ്രമ പഞ്ചായത്ത് 10752 രൂപയും അരുവാപ്പുലം പി എച്ച് സി 6922 രൂപയും അടക്കം നിരവധി സർക്കാർ സ്ഥാപനങ്ങൾ ആണ് കോന്നി വാട്ടർ അതോറിട്ടി ഓഫീസിന് കുടിശിക ഇനത്തിൽ നൽകാൻ ഉള്ള പണം.
ഗ്രാമ പഞ്ചായത്തുകളും വില്ലേജ് ഓഫീസുകളും ആണ് കുടിശ്ശിക വരുത്തിയതിൽ ഏറെയും വാട്ടർ അതോറിട്ടി കെ എസ് ഇ ബി ക്കും നൽകാനുണ്ട് ലക്ഷങ്ങളുടെ കുടിശിക. വെള്ളം പമ്പ് ചെയ്യുമ്പോൾ പമ്പ് ഹൌസുകളിൽ ഉണ്ടാകുന്ന ചിലവാണ് അധികവും. പല ഓഫീസുകളിലും സർക്കാർ പണം അടക്കാതെ വന്നതോടെ ജീവനക്കാർ പരസ്പരം പിരിവെടുത്ത് പണം തിരിച്ച് അടച്ചതും അനവധിയാണ്. നിരവധി സ്‌കൂളുകളുംകുടിശ്ശിക വരുത്തിയിട്ടുണ്ട്.
പല ഓഫീസുകൾക്കും പണം തിരിച്ചടക്കാൻ കഴിയുമായിരുന്നിട്ടും അടക്കാത്ത സ്ഥാപനങ്ങളും അനവധിയാണ്. പല സ്ഥാപനങ്ങൾക്കും ജല വിഭവ വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. കുടിശ്ശിക അടച്ചു തീർക്കാത്ത സ്ഥാപനങ്ങളുടെ കണക്ഷനുകൾ പലതും കട്ട് ചെയ്തിട്ടുമുണ്ട്. കോന്നിയിൽ 88 സ്ഥാപനങ്ങൾ ആണ് ജല വിഭവ വകുപ്പിന് കുടിശിക വരുത്തിയിരിക്കുന്നത്. ഈ പണം അതാത് സ്ഥാപനങ്ങൾ തിരികെ അടച്ചില്ലങ്കിൽ വലിയ നഷ്ട്മാണ് സർക്കാരിന് ഉണ്ടാവുക.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.