കൊച്ചി : ലക്ഷ ദ്വീപ് കളക്ടര്‍ എസ്.അസ്‌കര്‍ അലിയെ സ്ഥലംമാറ്റിയത് സ്വാഗതം ചെയ്ത് ഐഷ സുല്‍ത്താന. ‘ഞങ്ങള്‍ ദ്വീപുകാരെ ഉപദ്രവിക്കുന്ന കരട് നിയമങ്ങള്‍ക്ക് കൂട്ടുനിന്ന കളക്ടര്‍ അസ്‌കര്‍ അലിക്ക് സ്ഥലംമാറ്റം കിട്ടിയിരിക്കുകയാണ്, എന്നെന്നേക്കുമായി ജാവോ’ അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കേന്ദ്ര സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥ തലത്തില്‍ നടത്തിയ അഴിച്ചുപണിയുടെ ഭാഗമായാണ് എസ്.അസ്‌കര്‍ അലിയെ സ്ഥലം മാറ്റിയത്.
സലോനി റോയ്, രാകേഷ് മിന്‍ഹാസ് എന്നിവര്‍ക്കാണ് പകരം ചുമതല. ദാദ്രാ നാഗര്‍ ഹവേലി, ദാമന്‍ ദിയു പ്രദേശങ്ങളുടെ ചുമതലയിലേക്കാണ് അസ്‌കര്‍ അലിയെ മാറ്റിയത്. ഗവര്‍ണര്‍ പ്രഫുല്‍ ഖോഡ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നപ്പോഴും ദ്വീപിന്റെ ഭാവി സുരക്ഷിതമാക്കാനാണ് ഭരണകൂടത്തിന്റെ നടപടികള്‍ എന്നായിരുന്നു അസ്‌കര്‍ അലി പറഞ്ഞത്.