Wednesday, May 7, 2025 5:56 am

കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽസഭ സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ തൊഴിൽ സഭ സംഘടിപ്പിച്ചു. കിടങ്ങൂർ എൽ.പി.ബി സ്‌കൂളിൽ നടന്ന തൊഴിൽ സഭ അഡ്വ.മോൻസ് ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് അഞ്ചു വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായാണ് തൊഴിൽ സഭകൾ ചേരുന്നത്. തൊഴിൽ അന്വേഷിക്കുന്ന എല്ലാവർക്കും അനുയോജ്യമായ തൊഴിലുകൾ കേരളത്തിനകത്തും പുറത്തും വീടിനകത്തും വീടിനടുത്തും ലഭ്യമാകുന്നതിനുള്ള വൈവിധ്യമായ തൊഴിൽ വിപണിയെപറ്റിയുള്ള ചർച്ചകൾ തൊഴിൽ സഭയിൽ നടത്തി.

പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു ചടങ്ങിൽ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ജോസ്‌മോൻ മുണ്ടയ്ക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം പ്രൊഫ. മേഴ്സി ജോൺ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു, പഞ്ചായത്തംഗങ്ങളായ തോമസ് മാളിയേക്കൽ, സനിൽകുമാർ, ടീന മാളിയേക്കൽ, സിബി സിബി, ലൈസമ്മ ജോർജ്, കുഞ്ഞുമോൾ ടോമി, സുനി അശോകൻ, കെ.ജി വിജയൻ, പി.ജി സുരേഷ്, സി.ഡി.എസ് ചെയർപേഴ്സൺ മോളി ദേവരാജൻ, സംരംഭകരായ വിനോദ് കരപ്പാറ്റിയേൽ, ബിജു ജോസഫ് വലിയപറമ്പിൽ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി.അനീഷ്‌ കുമാർ എന്നിവർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാകിസ്ഥാനെതിരെ യുദ്ധത്തിലേക്കടക്കം നീങ്ങുന്നതിന് മടിക്കില്ലെന്ന് ഇന്ത്യ

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരുടെ ജീവന് പകരം...

ഭീകരതയോട് സന്ധിയില്ലാത്ത നിലപാട് സ്വീകരിച്ചിരിക്കുന്നുവെന്ന് ഇന്ത്യൻ ആര്‍മി

0
ദില്ലി : പഹൽഗാം ആക്രമണത്തിൽ ശക്തമായ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യ. ഭീകരതയോട്...

ഭീകര കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇന്ത്യയുടെ പ്രത്യാക്രമണം പാകിസ്ഥാൻ സ്ഥിരീകരിച്ചു

0
ഇസ്ലാമാബാദ് : ഭീകര കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇന്ത്യയുടെ പ്രത്യാക്രമണം പാകിസ്ഥാൻ സ്ഥിരീകരിച്ചു....

ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടന കശ്മീർ വിഷയം പരാമർശിച്ചത് തള്ളി ഇന്ത്യ

0
ദില്ലി : ഇസ്ലാമിക രാഷ്ട്രങ്ങളുടെ സംഘടന (ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപറേഷൻ)...