ശരീരത്തിലെ എല്ലാ അവയവങ്ങളുടെയും ശരിയായ പ്രവര്‍ത്തനത്തിന് ഹീമോഗ്ലോബിന്‍ വളരെ പ്രധാനമാണ്. എന്നാല്‍ ശരീരത്തിന് ആവശ്യമായ അളവില്‍ പ്രോട്ടീനുകളും വിറ്റാമിനുകളും ധാതുക്കളും ലഭിക്കാത്തപ്പോള്‍ ഹീമോഗ്ലോബിന്റെ കുറവുണ്ടാകും. ഇതൊരു സാധാരണ പ്രശ്‌നമാണ്. മിക്ക കേസുകളിലും കുട്ടികളോ മുതിര്‍ന്നവരോ പോലും പോഷകാഹാരക്കുറവിന് ഇരകളാകുന്നു. ഗര്‍ഭിണികളില്‍ ഈ അവസ്ഥ വളരെ ഗുരുതരമായേക്കാം.
ശരീരത്തില്‍ ഹീമോഗ്ലോബിന്റെ കുറവുണ്ടെങ്കില്‍ രക്തക്കുറവും ആരംഭിക്കുന്നു. അതിനെ വിളര്‍ച്ച എന്ന് വിളിക്കുന്നു. സമീകൃതാഹാരം കഴിച്ചാല്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഹീമോഗ്ലോബിന്റെ കുറവ് തടയാന്‍, ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങളും കൂടുതലായി കഴിക്കുക. ശരീരത്തില്‍ രക്തക്കുറവ് പരിഹരിക്കാന്‍ സഹായിക്കുന്ന ചില മികച്ച ഭക്ഷണസാധനങ്ങള്‍ ഇതാ.
ബീറ്റ്‌റൂട്ട്
അനീമിയ ഭേദമാക്കാന്‍ നിങ്ങള്‍ക്ക് പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ കഴിയുന്ന പച്ചക്കറിയാണ് ബീറ്റ്‌റൂട്ട്. ഈ പച്ചക്കറി പ്രകൃതിദത്തമായ ഇരുമ്പ് കൊണ്ട് സമ്പുഷ്ടമായതിനാല്‍ ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. അതിനാല്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് ക്രമേണ വര്‍ദ്ധിക്കുന്നു. ബീറ്റ്‌റൂട്ട് കഴിക്കുന്നത് ശരീരത്തില്‍ രക്തം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. വേവിച്ച രൂപത്തിലോ അല്ലെങ്കില്‍ സാലഡ് ആയോ നിങ്ങള്‍ക്ക് ബീറ്റ്‌റൂട്ട് കഴിക്കാം. എന്നാല്‍ ഏറ്റവും നല്ല വഴി ബീറ്റ്‌റൂട്ട് ജ്യൂസ് തയ്യാറാക്കി കഴിക്കുന്നതാണ്.
സിട്രസ് പഴങ്ങള്‍
വിറ്റാമിന്‍ സി സ്ഥിരമായി കഴിക്കുന്നത് അക്യൂട്ട് അനീമിയ ബാധിച്ച രോഗികളുടെ അവസ്ഥ മെച്ചപ്പെടുത്തും. വിറ്റാമിന്‍ സി രക്തത്തെ ഇരുമ്പിന്റെ അളവ് കൂടുതല്‍ ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. അതിനാല്‍ ഓറഞ്ച്, നാരങ്ങ, മധുരനാരങ്ങ എന്നിങ്ങനെയുള്ള പഴങ്ങള്‍ പതിവായി കഴിക്കുന്നത് ശീലമാക്കുക.
ചീര
രക്തത്തിലെ ഫോളിക് ആസിഡിന്റെ കുറവ് മൂലവും അനീമിയ ഉണ്ടാകാം. നിങ്ങള്‍ പതിവായി ചീര കഴിച്ചാല്‍ അത്തരം മെഡിക്കല്‍ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. വിറ്റാമിന്‍ ബി 12, ഫോളിക് ആസിഡ്, മറ്റ് സുപ്രധാന പോഷകങ്ങള്‍ എന്നിവയുടെ സ്വാഭാവിക ഉറവിടമാണ് ചീര. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ നിങ്ങള്‍ക്ക് വളരെ വേഗം അതിന്റെ അനുകൂല ഫലങ്ങള്‍ കാണാനാകും. ജീവകം എ, സി, ബി9, ഇരുമ്പ്, നാരുകള്‍, കാല്‍സ്യം എന്നിവയാല്‍ സമ്ബന്നമാണ് ചീര. ചീര ഒറ്റത്തവണ കഴിച്ചാല്‍ ശരീരത്തില്‍ ഇരുമ്പിന്റെ അളവ് 20 ശതമാനം വരെ വര്‍ദ്ധിക്കും.
വാഴപ്പഴം
അവശ്യ പോഷകങ്ങള്‍, വിറ്റാമിന്‍ സി, ഫോളേറ്റ്, പൊട്ടാസ്യം, ഇരുമ്പ് എന്നിവയാല്‍ സമ്പുഷ്ടമാണ് വാഴപ്പഴം. നിങ്ങളുടെ ശരീരത്തില്‍ ചുവന്ന രക്താണുക്കള്‍ ഉത്പാദിപ്പിക്കാനും ഹീമോഗ്ലോബിന്‍ മെച്ചപ്പെടുത്താനും ആവശ്യമായ എല്ലാം ഇതിലുണ്ട്. വാഴപ്പഴം കഴിക്കുന്നത് ശരീരത്തില്‍ ഇരുമ്പിന്റെ അളവ് ഗണ്യമായി മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇത് നിങ്ങളുടെ രക്തത്തിന്റെ അളവ് വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
ഈന്തപ്പഴം, ഉണക്കമുന്തിരി, അത്തിപ്പഴം
ഉണക്കമുന്തിരിയും ഈന്തപ്പഴവും വിറ്റാമിന്‍ സിയുടെയും ഇരുമ്പിന്റെയും മികച്ച ഉറവിടമാണ്. വിറ്റാമിന്‍ സി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു, അങ്ങനെ ഇരുമ്പ് കൂടുതല്‍ കാര്യക്ഷമമായി ആഗിരണം ചെയ്യാന്‍ നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു. അത്തിപ്പഴങ്ങള്‍ ഇരുമ്പ്, വിറ്റാമിന്‍ എ, മഗ്‌നീഷ്യം, ഫോളേറ്റ് എന്നിവയാല്‍ സമ്പുഷ്ടമാണ്. കുതിര്‍ത്ത അത്തിപ്പഴം, ഈന്തപ്പഴം, ഉണക്കമുന്തിരി എന്നിവ ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും രാവിലെ കഴിക്കുന്നത് നിങ്ങളുടെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്തും.
എള്ള്
അനീമിയ രോഗികള്‍ എള്ള് കഴിക്കുന്നത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. അവയില്‍ കാല്‍സ്യം, മഗ്‌നീഷ്യം, ഇരുമ്പ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിങ്ങളുടെ ഇരുമ്ബിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. മാത്രമല്ല, എള്ള് കഴിക്കുന്നത് ശരീരത്തിലെ ഇരുമ്പിന്റെ ആഗിരണത്തിനും സഹായിക്കുന്നു. അര ഗ്ലാസ് വെള്ളത്തില്‍ എള്ള് കുതിര്‍ത്ത് രാത്രി മുഴുവന്‍ വച്ചിട്ട് പിറ്റേന്ന് രാവിലെ നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്.
തേങ്ങാവെള്ളം
തേങ്ങാവെള്ളം കുടിക്കുന്നത് രക്തം വര്‍ദ്ധിപ്പിക്കുകയും ഹീമോഗ്ലോബിന്‍ വളര്‍ത്തുകയും കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുകയും മുടികൊഴിച്ചില്‍ പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നു.
മാതളനാരങ്ങ
മാതളനാരങ്ങയുടെ നീര് കഴിച്ചാല്‍ രക്തം ധാരാളമായി വര്‍ദ്ധിക്കും. ശരീരത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന പലതരം മൂലകങ്ങള്‍ ഇതിലടങ്ങിയിട്ടുണ്ട്.
കശുവണ്ടി
കശുവണ്ടിയില്‍ ധാരാളം പോഷക ഗുണങ്ങളുമുണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ രക്തം ഉണ്ടാക്കാന്‍ സഹായിക്കുന്നു. ശൈത്യകാലത്ത് ഇത് കൂടുതല്‍ കഴിക്കണം. കശുവണ്ടിയില്‍ നിന്ന് ആവശ്യത്തിന് ഇരുമ്ബ് നിങ്ങള്‍ക്ക് ലഭിക്കും.
രണ്ടുനേരം കുളിക്കുക
ദിവസവും രണ്ട് നേരം തണുത്ത വെള്ളത്തില്‍ കുളിക്കുകയും രാവിലെ കുളിച്ചതിന് ശേഷം സൂര്യപ്രകാശം കൊള്ളുകയും ചെയ്യുക. രക്തം വര്‍ധിപ്പിക്കുന്നതിനുള്ള എളുപ്പമായ വഴിയാണ് ഇത്.
നാരങ്ങയും തേനും
ഒരു ഗ്ലാസ് വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് അതില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും കുടിക്കുന്നത് ശരീരത്തില്‍ രക്തം വേഗത്തില്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.
തക്കാളി
തക്കാളി കഴിക്കുന്നത് ശരീരത്തിലെ രക്തത്തിന്റെ അളവ് അതിവേഗം വര്‍ദ്ധിപ്പിക്കും. ഇതിനായി ദിവസവും ഒരു ഗ്ലാസ് തക്കാളി ജ്യൂസ് കഴിക്കുക.
ശര്‍ക്കര
ഇരുമ്പിന്റെ ഒരു ശക്തികേന്ദ്രമാണ് ശര്‍ക്കര. ഇത് ഹീമോഗ്ലോബിന്റെ അളവ് അതിവേഗം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രാവിലെ ചെറുചൂടുള്ള വെള്ളത്തില്‍ ശര്‍ക്കര കലര്‍ത്തി കഴിക്കുന്നത് ശരീരത്തില്‍ രക്തം കൂട്ടാന്‍ സഹായിക്കും.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
വിറ്റാമിന്‍ സിയുടെ സമ്പന്നമായ ഉറവിടമാണ് ഇത്. ഭക്ഷണത്തിന് മുമ്പ് ഇത് കുടിക്കുന്നത് ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്തും. അനീമിയ പ്രശ്‌നമുള്ളവര്‍ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ കഴിക്കണം. ഇത് ശരീരത്തിലെ രക്തം കൂട്ടാന്‍ സഹായിക്കും.
മാമ്പഴം
പഴുത്ത മാമ്പഴത്തിന്റെ പള്‍പ്പ് പാലും പഞ്ചസാരയും കലര്‍ത്തി കഴിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ശരീരത്തിലെ രക്തം അതിവേഗം വര്‍ദ്ധിക്കുന്നു. ശരീരത്തിലെ രക്തക്കുറവ് മാറാന്‍ നിലക്കടല ശര്‍ക്കര ചേര്‍ത്തു ചവച്ച് കഴിക്കാവുന്നതാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033