Friday, December 20, 2024 10:38 pm

കിഴക്കന്‍ ലഡാക്കിലെ ഗാല്‍വനിലുണ്ടായ ആക്രമണത്തില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് 5 കോടി രൂപ ധനസഹായം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : കിഴക്കന്‍ ലഡാക്കിലെ ഗാല്‍വനിലുണ്ടായ ആക്രമണത്തില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് 5 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച്‌ തെലങ്കാന സര്‍ക്കാര്‍. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് ഇക്കാര്യം അറിയിച്ചത്. സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ജോലിയും വീട് വെയ്ക്കാന്‍ സ്ഥലവും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലഡാക്കിലെ സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച മറ്റ് സൈനികര്‍ക്ക് 10 ലക്ഷം രൂപ വീതവും തെലങ്കാന സര്‍ക്കാര്‍ നല്‍കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മുഖേന ഈ തുക കൈമാറുമെന്നും ചന്ദ്രശേഖര്‍ റാവു അറിയിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാരോടൊപ്പം രാജ്യം മുഴുവന്‍ ഉണ്ടാകണം. രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കുകയും അവരോടൊപ്പം നില്‍ക്കുകയും വേണം. അവര്‍ക്ക് ആത്മവിശ്വാസവും സുരക്ഷയും നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. സംസ്ഥാനങ്ങളും ഇതിനായി മുന്നോട്ട് വരണം. എന്നാല്‍ മാത്രമെ രാജ്യം അവരോടൊപ്പമുണ്ടെന്ന ആത്മ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ശബരിമലയിലെ ക്രമീകരണങ്ങളെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ

0
പത്തനംതിട്ട : ശബരിമലയിലെ ക്രമീകരണങ്ങളെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ....

മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകം കാത്ത് സൂക്ഷിക്കണം : ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്താ

0
നിരണം: മാർത്തോമ്മാ ശ്ലീഹായുടെ പൈതൃകം അവകാശപ്പെടുന്നവർ പ്രാർത്ഥനയും വിശ്വാസവും മുറുകെ പിടിച്ച്...

തെള്ളിയൂർക്കാവ് പടയണിക്ക് ചൂട്ടുവെച്ചു

0
മല്ലപ്പള്ളി: മധ്യതിരുവിതാംകൂറിലെ ഉത്സവകാലത്തെ ആദ്യപടയണിക്ക് തെള്ളിയൂർക്കാവ് പാട്ടമ്പലത്തിൽ ചൂട്ടുവെച്ചു. വെള്ളിയാഴ്ച രാത്രി...

റിപ്പബ്ലിക് ദിനം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ ബി.ആര്‍.അംബേദ്കര്‍ ദിനമായി ആചരിക്കുമെന്ന് കെ.സുധാകരന്‍

0
തലശ്ശേരി: ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍.അംബേദ്കറുടെ സംഭാവനകളെ തമസ്‌കരിച്ച് ചരിത്രം വളച്ചൊടിക്കാന്‍...