കൊച്ചി : കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വീണ് തലയ്ക്ക് പരിക്കേറ്റ വീട്ടമ്മ മരിച്ചു. പള്ളുരുത്തി തങ്ങള്‍ നഗറില്‍ ഷംല(49) ആണ് മരിച്ചത്. കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് നുവാല്‍സ് ക്വാറന്റീന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു ഇവര്‍. ഷംലയുടെ വീട്ടിലെ മറ്റ് കുടുംബാംഗങ്ങളും കോവിഡ് ബാധിച്ച് നുവാല്‍സില്‍ ചികിത്സയിലാണ്. ഷംലയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം, കോവിഡ് പരിശോധന എന്നിവയ്ക്ക് ശേഷമായിരിക്കും മൃതദേഹം സംസ്‌കരിക്കുക.
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു
RECENT NEWS
Advertisment