മുന്‍ കാമുകനെ കൊലപ്പെടുത്തിയ പിഎച്ച്‌ഡി വിദ്യാര്‍ത്ഥിനിയും കാമുകനും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : യുവതിയുടെ മുന്‍ കാമുകനെ കൊലപ്പെടുത്തിയതിന് പിഎച്ച്‌ഡി വിദ്യാര്‍ത്ഥിനിയെയും കാമുകനെയും ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തു. 26 കാരിയായ ജെ.ദേശപ്രിയയുമായി ബന്ധമുണ്ടായിരുന്ന കെ.സെന്തില്‍ (43) ആണ് മരിച്ചത്. ഇരുവരും വേര്‍പിരിഞ്ഞെങ്കിലും വിവാഹത്തിനായി സെന്തില്‍ ദേശപ്രിയയെ സമ്മര്‍ദ്ദത്തിലാക്കി. ദേശപ്രിയയുടെ കാമുകന്‍ എസ്.അരുണ്‍ പാണ്ഡ്യന്‍ (27) ആണ് കേസിലെ പ്രതി. കേളമ്പാക്കത്തെ സ്വകാര്യ കോളേജിന് പുറത്ത് വ്യാഴാഴ്ചയാണ് സെന്തില്‍ കുത്തേറ്റു മരിച്ചതെന്ന് പോലീസ് പറഞ്ഞു. സെന്തിലും ദേശപ്രിയയും പ്രണയിതാക്കളായിരുന്നുവെങ്കിലും ലോക്ക് ഡൗണ്‍ സമയത്ത് ഇരുവരും വേര്‍പിരിയുകയായിരുന്നു. തന്നെ വിവാഹം കഴിക്കാന്‍ സമ്മര്‍ദം ചെലുത്തി സെന്തില്‍ ശല്യപ്പെടുത്തിയെന്നാണ് പരാതി. ഇവരുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

സെന്തില്‍ ചെന്നൈയിലെ എഞ്ചിനീയറിംഗ് കോളേജില്‍ ഫിസിക്‌സ് ഡെമോണ്‍സ്‌ട്രേറ്ററായിരുന്നു. ദേശപ്രിയ തിരുവണ്ണാമലൈ സ്വദേശിനിയും മഹാബലിപുരം റോഡിലെ (ഒഎംആര്‍) കളവക്കത്തുള്ള ഒരു സ്വകാര്യ കോളേജില്‍ ഫിസിക്‌സ് റിസര്‍ച്ച്‌ സ്കോളറുമാണ്. കാമുകന്‍ അരുണ്‍ പാണ്ഡ്യന്‍ ഉളുന്ദൂര്‍പേട്ട സ്വദേശിയാണ്. കാട്ടാങ്കുളത്തൂരിലെ യൂണിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച്‌ സ്‌കൂളറാണ്‌ ഇയാള്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ദേശപ്രിയ സെന്തിലിനോട് കോളേജില്‍ വച്ച്‌ തന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്ന് ദേശപ്രിയയും അരുണ്‍ പാണ്ഡ്യനും ചേര്‍ന്ന് സെന്തിലിന്റെ കഴുത്തറുക്കുകയും നിരവധി തവണ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ദേശപ്രിയയും പാണ്ഡ്യനും ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജനക്കൂട്ടം ഇവരെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ദേശപ്രിയയെ വിവാഹം കഴിക്കാന്‍ സെന്തില്‍ ശല്യപ്പെടുത്തുകയും ചെയ്തതായി പോലീസ് കണ്ടെത്തി. വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനാല്‍ ഭാര്യയെ സമ്മതിപ്പിച്ച്‌ ദേശപ്രിയയെ വിവാഹം കഴിക്കുമെന്ന് സെന്തില്‍ ദേശപ്രിയയോട് പറഞ്ഞിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങിയ വയോധികൻ ട്രെയിൻ തട്ടി മരിച്ചു

0
അരൂർ: തീരദേശ റെയിൽപ്പാതയിൽ പാളം മുറിച്ച് കടക്കവേ തീവണ്ടി തട്ടി ഗൃഹനാഥൻ...

അർജുൻ ആയങ്കിയെ പോലീസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി : പോലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിട്ട കേസിൽ അറസ്റ്റിലായ...

17 കാരന്‍ ശിവസൂര്യയുടെ തിരോധനം ; അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു

0
കണ്ണൂര്‍: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രൂപീകരിച്ചു. തലശ്ശേരി...

വൻകിട ആപ്പുകളോട് മത്സരിച്ച ‘കേരള സവാരി’ക്ക് തിരിച്ചടി

0
കോഴിക്കോട്: എൽ.ഡി.എഫ്. സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ...