വ്യത്യസ്ത മതങ്ങളില്‍പ്പെട്ട സ്ത്രീയും പുരുഷനും ഒന്നിച്ച്‌ ബൈക്കില്‍ സഞ്ചരിച്ചതിന് തടഞ്ഞുനിര്‍ത്തി ഉപദ്രവിച്ച സംഭവം : രണ്ടുപേര്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു : ബെംഗളൂരുവില്‍ വ്യത്യസ്ത മതങ്ങളില്‍പ്പെട്ട സ്ത്രീയും പുരുഷനും ഒന്നിച്ച്‌ ബൈക്കില്‍ സഞ്ചരിച്ചതിന് ഇരുവരേയും തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. അതിക്രമത്തിന്റെ വീഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

സംഭവത്തില്‍ കേസെടുത്തതായി രണ്ടുപേരെ അറസ്റ്റു ചെയ്തതായും പോലീസ് സ്ഥിരീകരിച്ചു. ഇരുചക്ര വാഹനത്തില്‍ ഒന്നിച്ചു സഞ്ചരിച്ച സ്ത്രീയേയും പുരുഷനെയും അക്രമികള്‍ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നതും മര്‍ദ്ദിക്കുന്നതും വീഡിയോയില്‍ കാണാം. എന്തിനാണ് ഒന്നിച്ച്‌ സഞ്ചരിക്കുന്നതെന്ന് അക്രമികള്‍ ചോദിക്കുന്നുണ്ട്. സ്ത്രീ അവരോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും അക്രമികള്‍ ചെവിക്കൊണ്ടില്ല.

ബംഗളൂരുവിലെ ഡയറി സര്‍ക്കിളിന് സമീപമാണ് സദാചാര ഗുണ്ടായിസം നടന്നത്. സ്വകാര്യ ബാങ്ക് ജീവനക്കാരനും ഒപ്പം സഞ്ചരിച്ച സഹപ്രവര്‍ത്തകയ്ക്കുമാണ് അതിക്രമം നേരിടേണ്ടിവന്നത്. അക്രമികള്‍ പകര്‍ത്തിയ വീഡിയോ ദൃശ്യമാണ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതേത്തുടര്‍ന്ന്  കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വിഷയത്തില്‍ ഇടപെടുകയും അക്രമികളെ ഉടന്‍ പിടികൂടണമെന്ന് പോലീസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.

ഇത്തരം സംഭവങ്ങള്‍ ഉരുക്കുമുഷ്ടികൊണ്ട് നേരിടുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെ ട്വീറ്റ് ചെയ്തു. ബംഗളൂരു പോലീസ് ഉടന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. അക്രമികളെ തിരിച്ചറിയുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...