പരസ്ത്രീ ബന്ധം പുലര്‍ത്തിയ ഭര്‍ത്താവിനെ കയര്‍ കുരുക്കി കൊലപ്പെടുത്തി ; യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തേനി : മറ്റ് സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയ ഭര്‍ത്താവിനെ കയര്‍ കുരുക്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍. തേനി പെരിയകുളം കാളിയമ്മന്‍കോവില്‍ തെരുവില്‍ രഞ്ജിത് കുമാര്‍ (33) കൊല്ലപ്പെട്ട കേസില്‍ ഭാര്യ സത്യയെയാണ് (26) പോലീസ് അറസ്റ്റ് ചെയ്തത്. തേനി എസ്‌പി പ്രവീണ്‍ ഡോങ്‌റേയുടെ നിര്‍ദേശപ്രകാരം പെരിയകുളം പോലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിനെ കഴുത്തില്‍ കയര്‍ കുരുക്കി ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയെന്ന് യുവതി പോലീസിനോട് സമ്മതിച്ചു.

ഈ മാസം 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ ചൊല്ലി സത്യ രഞ്ജിത് കുമാറിനോട് വഴക്കുണ്ടാക്കി. മദ്യലഹരിയില്‍ ലക്കുകെട്ട അവസ്ഥയിലായിരുന്നു രഞ്ജിത് കുമാര്‍. കട്ടിലിലേക്ക് വീണ രഞ്ജിത് കുമാറിനെ സത്യ തള്ളിവീഴ്ത്തിയ ശേഷം കഴുത്തില്‍ കയറിട്ട് കുരുക്കി ശ്വാസംമുട്ടിച്ച്‌ കൊല്ലുകയായിരുന്നു. സംഭവം നടന്ന ശേഷം രഞ്ജിത് കുമാര്‍ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് സത്യ മറ്റുള്ളവരോട് പറഞ്ഞത്. എന്നാല്‍ രഞ്ജിത് കുമാറിന്റെ പിതാവ് രാജ എസ്‌ പിക്ക് പരാതി നല്‍കിയതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് തേനി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയതോടെ കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്ന് തെളിയുകയായിരുന്നു.

ഇതേത്തുടര്‍ന്നാണ് സത്യയെ പോലീസ് വിളിപ്പിച്ചത്. എന്നാല്‍ പരസ്പര വിരുദ്ധമായ മൊഴി നല്‍കിയതോടെ പോലീസിന് സംശയം വര്‍ദ്ധിച്ചു. ഇതേത്തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ സത്യ കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിക്കെതിരെ കൊലക്കുറ്റം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. രഞ്ജിത് കുമാര്‍ – സത്യ ദമ്പതികള്‍ക്ക് എട്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
കണ്ണൂർ: ഇടത് പക്ഷത്തിന്റെ വേഷം അണിഞ്ഞ വലതുപക്ഷത്തെ തിരിച്ചറിയണമെന്ന് പ്രതിപക്ഷ നേതാവ്...

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...