Monday, July 7, 2025 7:01 am

ത്രിപുരയില്‍ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന് തല അമ്പലത്തില്‍ വെച്ചു ഭാര്യ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

അഗര്‍ത്തല : ത്രിപുരയില്‍ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന് തല അമ്പലത്തില്‍ വെച്ചു. ഭാര്യ അറസ്റ്റില്‍. കൊവായി ജില്ലയിലാണ് സംഭവം. രബീന്ദ്ര തന്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവിന്റെ തല വെട്ടിയെടുത്ത് പ്ലാസ്റ്റിക് കവറിലാക്കി കുടുംബക്ഷേത്രത്തില്‍ വയ്ക്കുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന് ജില്ല പോലീസ് മേധാവി പറഞ്ഞു. സ്ത്രീക്ക് ഈയിടെയായി മാനസിക പ്രശ്നങ്ങളുണ്ടെന്നും ഒരു മന്ത്രവാദിയെ കണ്ട് ചികിത്സ തേടിയിട്ടുണ്ടെന്നുമാണ് മകന്‍ പോലീസിന് നല്‍കിയ വിവരം.

കൊലപാതകത്തിന് പിന്നില്‍ മന്ത്രവാദിയുടെ പ്രേരണയാണോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ‘സസ്യാഹാരിയായ തന്റെ അമ്മ അച്ഛന്‍ കൊല്ലപ്പെടുന്ന ദിവസത്തിന് മുമ്പുള്ള രാത്രി കോഴിയിറച്ചി കഴിച്ചിരുന്നു. പിറ്റേന്ന് തലമുറിച്ചുമാറ്റപ്പെട്ട നിലയില്‍ അച്ഛനേയും മൂര്‍ച്ചയേറിയ ആയുധവുമായി തൊട്ടടുത്തുനില്‍ക്കുന്ന അമ്മയെയുമാണ് കണ്ടത്. ഞങ്ങള്‍ ഒച്ച വച്ചതോടെ അമ്മ വെട്ടിയ തല കുടുംബക്ഷേത്രത്തില്‍ കൊണ്ട് വയ്ക്കുകയായിരുന്നു’. മകന്‍ പോലീസിനോട് പറഞ്ഞു. ശേഷം മുറിയില്‍ അടച്ചിരിക്കുകയായിരുന്നു സ്ത്രീ. ഇവര്‍ക്ക് മാനസിക പ്രശ്നങ്ങളുണ്ടോ എന്നത് വെെദ്യ പരിശോധനയക്ക് ശേഷം സ്ഥിരീകരിക്കും. ഫോറന്‍സിക് സംഘം പരിശോധന നടത്തി. മന്ത്രവാദിയുടെ പ്രേരണമൂലമാണോ ഇവര്‍ ഭര്‍ത്താവിന്റെ തലയറുത്തത് എന്നതില്‍ സംശയമുണ്ടെന്നും അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വൈസ് ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് കേരള സർവകലാശാല റജിസ്ട്രാർ നൽകിയ ഹർജി ഇന്ന്...

0
തിരുവനന്തപുരം : കേരളാ സർവകലാശാല വൈസ് ചാൻസലറുടെ നടപടി ചോദ്യം ചെയ്ത്...

സാമ്പത്തിക തട്ടിപ്പ് ; നടൻ സൗബിൻ ഷാഹിർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും

0
കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും...

കൊച്ചിയിൽ സലൂണിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം ; 2 പേർ അറസ്റ്റിൽ

0
കൊച്ചി: കൊച്ചിയിൽ സലൂണിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം. കൊല്ലം സ്വദേശികളായ യുവാക്കൾക്കാണ് മർദ്ദനമേറ്റത്....

ദുരൂഹമരണം ; മുഹമ്മദലിയുടെ വെളിപ്പെടുത്തലില്‍ പഴയ കാല കേസ് ഫയലുകള്‍ കണ്ടെത്താന്‍ പോലീസ്

0
കോഴിക്കോട് : മൂന്നര പതിറ്റാണ്ടു മുമ്പ് രണ്ടു പേരെ കൊലപ്പെടുത്തിയെന്ന വേങ്ങര...