ഭ​ക്ഷ​ണ​മി​ല്ലാ​തെ സൂര്യനില്‍നിന്ന് ഊര്‍ജം സ്വീകരിച്ച്‌ ജീ​വി​ക്കാ​മെ​ന്ന്​ ​തെ​ളി​യി​ച്ച ഹീ​ര ര​ത്ത​ന്‍ മ​നേ​ക് അ​ന്ത​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഭ​ക്ഷ​ണ​മി​ല്ലാ​തെ സൂര്യനില്‍നിന്ന് ഊര്‍ജം സ്വീകരിച്ച്‌ വ​ര്‍ഷ​ങ്ങ​ള്‍ ജീ​വി​ക്കാ​മെ​ന്ന്​ ​തെ​ളി​യി​ച്ച ഹീ​ര ര​ത്ത​ന്‍ മ​നേ​ക് (85) അ​ന്ത​രി​ച്ചു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് അന്ത്യം. സൗരോര്‍ജത്തിന്റെ പ്രചാരകനായി സ്വന്തംശരീരം പരീക്ഷണശാലയാക്കിയ ഇദ്ദേഹം ‘ഹീരാ രത്തന്‍ മനേക് പ്രതിഭാസ’ ത്തിന്റെ ഉപജ്ഞാതാവാണ്. 1937ല്‍ ​ഗു​ജ​റാ​ത്തി​ല്‍ ജ​നി​ച്ച ഹീ​ര ര​ത്ത​​ന്റെ കു​ടും​ബം ക​ച്ച​വ​ട​ത്തി​നാ​യി കോ​ഴി​ക്കോ​ട്ടെ​ത്തി​ വി​കാ​സ്​ ന​ഗ​ര്‍ കോ​ള​നി​യി​ല്‍ താ​മ​സ​മാ​ക്കു​ക​യാ​യി​രു​ന്നു. ​പോ​ണ്ടി​ച്ചേ​രി​യി​ലെ അ​ര​ബി​ന്ദോ ആ​ശ്ര​മത്തില്‍നിന്നാണ് സൂ​ര്യോ​പാ​സ​ന​യെ​ക്കു​റി​ച്ച്‌ അറിഞ്ഞത്.

1992 ല്‍ അദ്ദേഹം ​സൂ​ര്യോ​പാ​സ​ന തു​ട​ങ്ങി.1995ല്‍ തു​ട​ര്‍ച്ച​യാ​യി 211 ​ദി​വ​സം കോ​ഴി​ക്കോ​ട്ട്​ ഉ​പ​വാ​സം അ​നു​ഷ്ഠി​ച്ചു. അ​ഹമ​ദാ​ബാ​ദി​ല്‍ വച്ച്‌ 2001 ജ​നു​വ​രി മു​ത​ല്‍ 411 ദി​വ​സം തുടര്‍ച്ചയായി ഭക്ഷണമുപേക്ഷിച്ച്‌ ഉ​പ​വാ​സ​മ​നു​ഷ്ഠി​ച്ച്‌ ഗിന്നസ് ബുക്കില്‍ ഇടംനേടിയിട്ടുണ്ട്. നാസ ഇദ്ദേഹത്തെ ക്ഷണിച്ച്‌ പഠനം നടത്തുകയും ബഹിരാകാശയാത്രികര്‍ക്ക് ക്ലാസെടുപ്പിക്കുകയും ചെയ്തിട്ടുണ്ട്. സൂ​ര്യ​ര​ശ്മി മ​നു​ഷ്യ​ന്‍ നേ​രി​ട്ട്​ സ്വീ​ക​രി​ച്ച്‌ ഭ​ക്ഷ​ണം കൂ​ടാ​തെ ക​ഴി​യാം എ​ന്നാണ് ഹീരാ രത്തന്‍ തെ​ളി​യി​ച്ച​ത്. മസ്തിഷ്‌കത്തെ സൗരോര്‍ജം ഉപയോഗിച്ച്‌ ചാര്‍ജ് ചെയ്യുന്നതിനെക്കുറിച്ച്‌ ‘ബ്രെയിന്യൂട്ടര്‍’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. വി​മ​ല ബെ​ന്‍ ആണ് ഭാര്യ, മ​ക്ക​ള്‍ : ഹി​തേ​ഷ്, ന​മ്ര​ത, പ​രേ​ത​നാ​യ ഗി​തെ​ന്‍. മ​രു​മ​ക്ക​ള്‍ ഹീ​ന, മ​യൂ​ര്‍​ത്ത മൂ​ത്ത.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...