സം​സ്ഥാ​ന ജൂ​നി​യ​ര്‍-​സ​ബ്‌ ജൂ​നി​യ​ര്‍ നീ​ന്ത​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​ര​വും എ​റ​ണാ​കു​ള​വും മു​ന്നേ​റ്റം തു​ട​രു​ന്നു

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ര്‍ : സം​സ്ഥാ​ന ജൂ​നി​യ​ര്‍-​സ​ബ്‌ ജൂ​നി​യ​ര്‍ നീ​ന്ത​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 82 ഇ​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​കു​മ്പോ​ള്‍ ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 365 പോ​യ​ന്റോ​ടെ തി​രു​വ​ന​ന്ത​പു​ര​വും സ​ബ്‌ ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 311 പോ​യ​ന്റോ​ടെ എ​റ​ണാ​കു​ള​വും മു​ന്നേ​റ്റം തു​ട​രു​ന്നു. ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്റെ ര​ണ്ടാം ദി​ന​ത്തി​ല്‍ പു​തു​താ​യി അ​ഞ്ച്​ റെ​ക്കോ​ഡു​ക​ള്‍ പി​റ​ന്നു. അ​ഞ്ച്​ റെ​ക്കോ​ഡും എ​റ​ണാ​കു​ളം ജി​ല്ല സ്വ​ന്ത​മാ​ക്കി. ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 355 പോ​യ​ന്റോ​ടെ എ​റ​ണാ​കു​ള​മാ​ണ്‌ ര​ണ്ടാം സ്ഥാ​ന​ത്ത്‌. 69 പോ​യ​ന്റോ​ടെ കോ​ട്ട​യം മൂ​ന്നാം സ്ഥാ​ന​ത്തും 65 പോ​യ​ന്റോ​ടെ പാ​ല​ക്കാ​ട്‌ നാ​ലാം സ്ഥാ​ന​ത്തു​മു​ണ്ട്‌. സ​ബ്‌ ജൂ​നി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ 157 പോ​യ​ന്റോ​ടെ തി​രു​വ​ന​ന്ത​പു​ര​മാ​ണ്‌ ര​ണ്ടാം സ്ഥാ​ന​ത്ത്‌. കോ​ട്ട​യം (32), പാ​ല​ക്കാ​ട്‌ (21) മൂ​ന്നും നാ​ലും സ്ഥാ​ന​ത്തു​ണ്ട്‌. സ​ബ്‌ ജൂ​നി​യ​ര്‍ ഗേ​ള്‍​സ്‌ ഗ്രൂ​പ് അ​ഞ്ച്‌ 50 മീ​റ്റ​ര്‍ ബ​ട്ട​ര്‍​ഫ്ലൈ സ്‌​ട്രോ​ക്കി​ല്‍ എ​റ​ണാ​കു​ള​ത്തി​ന്റെ ശ്രേ​യ ബി​നി​ല്‍ റെ​ക്കോ​ഡ്‌ കു​റി​ച്ചു. 37:46 സെ​ക്ക​ന്‍​ഡി​ലാ​ണ്‌ ശ്രേ​യ ഫി​നി​ഷ്‌ ചെ​യ്​​ത​ത്‌.

പ​ഴ​യ റെ​ക്കോ​ഡ്‌ സ​മ​യം 46:54 സെ​ക്ക​ന്‍​ഡാ​യി​രു​ന്നു. ജൂ​നി​യ​ര്‍ ബോ​യ്‌​സ്‌ ഗ്രൂ​പ് ര​ണ്ട്‌ 100 മീ​റ്റ​ര്‍ ഫ്രീ ​സ്‌​റ്റൈ​ലി​ല്‍ എ​റ​ണാ​കു​ള​ത്തി​ന്റെ എ​സ്‌.അ​ഭി​ന​വ്‌ 59:32 സെ​ക്ക​ന്‍​ഡി​ല്‍ നീ​ന്തി​യെ​ത്തി റെ​ക്കോ​ഡ്‌ മ​റി​ക​ട​ന്നു. 59:60 ആ​യി​രു​ന്നു പ​ഴ​യ റെ​ക്കോ​ഡ്‌. ജൂ​നി​യ​ര്‍ വി​ഭാ​ഗം ബോ​യ്‌​സ്‌ ഗ്രൂ​പ് ര​ണ്ട്‌ 200 മീ​റ്റ​ര്‍ ബാ​ക്ക്‌ സ്‌​ട്രോ​ക്കി​ല്‍ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന 2:19:54 മി​നി​റ്റ്‌ സ​മ​യം മ​റി​ക​ട​ന്ന്‌ എ​റ​ണാ​കു​ള​ത്തി​ന്റെ ആ​രോ​ണ്‍ ജെ. തോ​മ​സ്‌ 2:18:54 മി​നി​റ്റി​ന്റെ പു​തി​യ റെ​ക്കോ​ഡ്‌ കു​റി​ച്ചു. ജൂ​നി​യ​ര്‍ ഗേ​ള്‍​സ്‌ ഗ്രൂ​പ് ഒ​ന്ന്‌ 200 മീ​റ്റ​ര്‍ ബാ​ക്ക്‌ സ്‌​ട്രോ​ക്കി​ല്‍ എ​റ​ണാ​കു​ള​ത്തി​ന്റെ സ​ന മാ​ത്യു 2:38:13 മി​നി​റ്റി​ല്‍ നീ​ന്തി​യെ​ത്തി റെ​ക്കോ​ഡ്‌ കു​റി​ച്ചു. 2:41:98 മി​നി​റ്റാ​ണ്​ പ​ഴ​യ റെ​ക്കോ​ഡ്‌.

ജൂ​നി​യ​ര്‍ വി​ഭാ​ഗം ഗ്രൂ​പ് ര​ണ്ട്‌ 200 മീ​റ്റ​ര്‍ ഇ​ന്റി​വി​ജ്വ​ല്‍ മെ​ഡ്‌​ലേ​യി​ല്‍ എ​റ​ണാ​കു​ള​ത്തി​ന്റെ എ​സ്‌.അ​ഭി​ന​വ്‌ 2:29:21 മി​നി​റ്റി​ല്‍ നീ​ന്തി​യെ​ത്തി 2:34:11 മി​നി​റ്റ്‌ എ​ന്ന പ​ഴ​യ റെ​ക്കോ​ഡ്‌ മ​റി​ക​ട​ന്നു. ഇ​തോ​ടെ, ശ്രേ​യ ബി​നി​ല്‍, ആ​രോ​ണ്‍ ജെ ​തോ​മ​സ്‌, സ​ന മാ​ത്യു, എ​സ്‌.അ​ഭി​ന​വ്‌ എ​ന്നി​വ​ര്‍ റെ​ക്കോ​ഡ്‌ ഡ​ബി​ള്‍ കി​റി​ച്ചു. മൂ​ന്ന്​ ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ചാ​മ്പ്യ​ന്‍​ഷി​പ്‌ ഞാ​യ​റാ​ഴ്‌​ച വൈ​കീ​ട്ട്‌ സ​മാ​പി​ക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...