കോയമ്പത്തൂര്‍ : മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിനെ 10,000 രൂപയ്ക്കു വിറ്റ മാതാവിനെ അറസ്റ്റു ചെയ്തു. മധുര ജില്ലയിലെ ആവാരാംപാളയം സ്വദേശിയായ 22കാരിയാണ് അറസ്റ്റിലായത്. ടെക്‌സ്‌റ്റൈല്‍ മില്‍ തൊഴിലാളിയായ യുവതി കാങ്കയത്തിനുസമീപം കീരനൂരില്‍ താമസിക്കുന്ന ദമ്പതിമാര്‍ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞ് ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.
ഏഴുമാസംമുമ്പ് ഭര്‍ത്താവുമായി പിരിഞ്ഞ യുവതി ഡ്രൈവറായി ജോലിചെയ്യുന്ന തിരുനെല്‍വേലി സ്വദേശിക്കൊപ്പമാണ് ഇപ്പോള്‍ താമസം. മൂന്നുമാസം മുമ്പ് നടന്ന പ്രസവത്തെത്തുടര്‍ന്ന് ഇവര്‍ക്ക് ജോലിക്കുപോകാന്‍ സാധിച്ചില്ല. കുഞ്ഞിന്റെ പരിചരണം കാരണം ജോലി മുടങ്ങിയപ്പോഴാണ് വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പോലിസിന് മൊഴിനല്‍കി.