മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിനെ 10,000 രൂപയ്ക്കു വിറ്റു ; മാതാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : മൂന്നുമാസം പ്രായമായ ആണ്‍കുഞ്ഞിനെ 10,000 രൂപയ്ക്കു വിറ്റ മാതാവിനെ അറസ്റ്റു ചെയ്തു. മധുര ജില്ലയിലെ ആവാരാംപാളയം സ്വദേശിയായ 22കാരിയാണ് അറസ്റ്റിലായത്. ടെക്‌സ്‌റ്റൈല്‍ മില്‍ തൊഴിലാളിയായ യുവതി കാങ്കയത്തിനുസമീപം കീരനൂരില്‍ താമസിക്കുന്ന ദമ്പതിമാര്‍ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞ് ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലാണ്.

ഏഴുമാസംമുമ്പ് ഭര്‍ത്താവുമായി പിരിഞ്ഞ യുവതി ഡ്രൈവറായി ജോലിചെയ്യുന്ന തിരുനെല്‍വേലി സ്വദേശിക്കൊപ്പമാണ് ഇപ്പോള്‍ താമസം. മൂന്നുമാസം മുമ്പ് നടന്ന പ്രസവത്തെത്തുടര്‍ന്ന് ഇവര്‍ക്ക് ജോലിക്കുപോകാന്‍ സാധിച്ചില്ല. കുഞ്ഞിന്റെ പരിചരണം കാരണം ജോലി മുടങ്ങിയപ്പോഴാണ് വില്‍ക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പോലിസിന് മൊഴിനല്‍കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പണമിടപാടുകൾ കൂടുതൽ സുതാര്യമാക്കാൻ ദേവസ്വം ബോർഡ്; തുടക്കം ശബരിമലയിൽ

0
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ പണമിടപാടുകള്‍ ഡിജിറ്റലാക്കാന്‍ നീക്കം....

വിമർശനങ്ങൾക്ക് മറുപടിയുമായി വി.ഡി. സതീശൻ; ‘ചിലർക്ക് ചൊറിച്ചിലാണ്’ എന്ന് പരിഹാസം

0
തിരുവനന്തപുരം : ഭരണപരമായ മാറ്റങ്ങൾ കൊണ്ടുവരുമ്പോൾ ഉയരുന്ന വിമർശനങ്ങളെ അതീവ പരിഹാസത്തോടെ...

ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന് മറുപടിയുമായി ജി സുധാകരൻ...

0
ആലപ്പുഴ: ജി സുധാകരൻ്റെ നാവിൽ ആണി അടിക്കണമെന്ന സിപിഎം നേതാവിന്റെ പരാമർശത്തിന്...

രാജസ്ഥാനിൽ മാതൃമരണങ്ങൾ ആശങ്കയാകുന്നു ; സർക്കാർ ആശുപത്രികളിൽ ഒരാഴ്ചയിൽ 9 മരണം

0
ജയ്പൂർ: രാജസ്ഥാനിലെ സർക്കാർ ആശുപത്രികളിൽ പ്രസവശേഷം അമ്മമാർ മരണപ്പെടുന്ന സംഭവങ്ങൾ സംസ്ഥാനത്ത്...