മുന്‍ ജീവനക്കാരന്‍ തുണിക്കട ഉടമയായ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തുണിക്കടയുടമയായ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കൊടുങ്ങല്ലൂല്‍ ഏറിയാട് വഴിയില്‍ തടഞ്ഞുനിര്‍ത്തി മുന്‍ജീവനക്കാരന്‍ കടയുടമയെ വെട്ടുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആക്രമി രക്ഷപെട്ടു. എറിയാട് സ്വദേശി റിന്‍സിയ്ക്ക് ആണ് പരിക്കേറ്റത്. കൈക്കും തലക്കും പരിക്കേറ്റ റിന്‍സിയെ കൊടുങ്ങല്ലൂര്‍ ചന്തപ്പുര എ.ആര്‍. മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവം.  എറിയാട് കേരള വര്‍മ്മ സ്‌ക്കൂളിന് സമീപമുള്ള വസ്ത്രാലയം അടച്ച്‌ മക്കളോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു സംഭവം.

ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പൊടുന്നനെ അക്രമം നടത്തുകയായിരുന്നു. അതുവഴി വന്ന ബൈക്ക് യാത്രികര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് അക്രമി സ്ഥലംവിട്ടു. കൊടുങ്ങല്ലൂര്‍ ഡിവൈ.എസ്.പി സലീഷ് എന്‍. ശങ്കരന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സമീപവാസിയായ യുവാവാണ് വെട്ടിയതെന്നാണ് സൂചന. ഇയാള്‍ക്കെതിരെ യുവതി നേരത്തേ പരാതി നല്‍കിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്ന് പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കുട്ടികളുടെ ആശുപത്രിക്കെതിരായ ആരോപണം ; മിന്നൽ പരിശോധനയുമായി മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: സര്‍ക്കാര്‍ ആശുപത്രിയിലെ കൈക്കൂലി ആരോപണത്തെതുടര്‍ന്ന് ചെന്നൈ എഗ്‌മോര്‍ ആശുപത്രിയില്‍ മിന്നല്‍...

ഹൈക്കോടതിയിൽ 12 പുതിയ സർക്കാർ അഭിഭാഷക തസ്തികകൾക്ക് അംഗീകാരം

0
കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം കൂട്ടി. പുതിയതായി 12 അഭിഭാഷക...

ഓപ്പറേഷൻ തൂഫാന് പിന്തുണയുമായി കർണാടക ; അതിർത്തിയിൽ സുരക്ഷ കർശനമാക്കും

0
ബംഗലൂരു: ലഹരി വ്യാപനം തടയാല്‍ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷന്‍...

എസ്‌ഐയുടെ പെപ്പർ സ്പ്രേ പ്രയോഗം ; യുവാവിന് ₹50,000 നഷ്ടപരിഹാരം നൽകാൻ സർക്കാർ

0
തിരുവനന്തപുരം: പൊലീസ് കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ യുവാവിന് 50,000...