ചാത്തന്നൂര്‍ : യുവതിയെ വീട്ടില്‍ക്കയറി ആക്രമിച്ചയാള്‍ അറസ്റ്റില്‍. മീനാട് രാജേഷ് ഭവനില്‍ ശ്യാം (22) ആണ് ചാത്തന്നൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യുവതിയുടെ അയൽവാസിയാണ് ശ്യാം. യുവതിയുടെ വീട്ടുപരിസരത്തുവെച്ച് ഭര്‍തൃസഹോദരിയുടെ മകനുമായി ശ്യാം വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതുകണ്ട് യുവതി ശ്യാമിനോട് വഴക്കുണ്ടാക്കാതെ പോകാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ഇയാള്‍ യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിച്ചു. ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ടു വീണ യുവതിയെ അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചാത്തന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.
യുവതിയെ വീട്ടില്‍ക്കയറി ആക്രമിച്ചയാള്‍ അറസ്റ്റില്‍
RECENT NEWS
Advertisment