യുവതിയെ വീട്ടില്‍ക്കയറി ആക്രമിച്ചയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചാത്തന്നൂര്‍ : യുവതിയെ വീട്ടില്‍ക്കയറി ആക്രമിച്ചയാള്‍ അറസ്റ്റില്‍. മീനാട് രാജേഷ് ഭവനില്‍ ശ്യാം (22) ആണ് ചാത്തന്നൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. യുവതിയുടെ അയൽവാസിയാണ് ശ്യാം. യുവതിയുടെ വീട്ടുപരിസരത്തുവെച്ച്‌ ഭര്‍തൃസഹോദരിയുടെ മകനുമായി ശ്യാം വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതുകണ്ട് യുവതി ശ്യാമിനോട് വഴക്കുണ്ടാക്കാതെ പോകാന്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതനായ ഇയാള്‍ യുവതിയെ വീട്ടില്‍ അതിക്രമിച്ചുകയറി ആക്രമിച്ചു. ആക്രമണത്തില്‍ ബോധം നഷ്ടപ്പെട്ടു വീണ യുവതിയെ അയല്‍ക്കാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ചാത്തന്നൂര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...