Friday, April 19, 2024 8:01 am

വീട്ടമ്മയില്‍ നിന്നും അരക്കോടിയോളം രൂപ തട്ടിയെടുത്തു ; കുണ്ടറയിലെ ആള്‍ ദൈവത്തിനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

കുണ്ടറ : ദേവീ ശക്തിയാര്‍ജിച്ച്‌ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്നും അരക്കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. കുണ്ടറ മാമ്പുഴ സ്വദേശി തുഷാര എന്ന ഹിന്ദുജ, മാതാപിതാക്കളായ ശ്രീധരന്‍, ലക്ഷ്മിക്കുട്ടി, സഹോദരി തപസ്യ, സഹായി കൃഷ്ണരാജ് എന്നിവര്‍ക്കെതിരെയാണ് വീട്ടമ്മ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ ഇവര്‍ക്കെതിരെ കുണ്ടറ പോലീസ് കേസെടുത്തു.

Lok Sabha Elections 2024 - Kerala

നടുവേദനയാല്‍ വലയുന്ന വീട്ടമ്മയുമായി യുവതി സൗഹൃദം സ്ഥാപിക്കുകയും ഇവരുടെ വിശ്വാസ്യത നേടിയെടുക്കുകയുമായിരുന്നു. ‘ദേവിക്ക്’ ഇരിക്കാന്‍ ക്ഷേത്രം നിര്‍മ്മിച്ച്‌ ചില നാടന്‍ ചികിത്സകള്‍ നടത്തിയാല്‍ നടുവേദന എന്നെന്നേക്കുമായി മാറുമെന്നായിരുന്നു ഇവര്‍ വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. യുവതിയുടെ വാക്കില്‍ വീണ വീട്ടമ്മ ദേവിയെ കുടിയിരുത്താന്‍ ക്ഷേത്രം നിര്‍മ്മിക്കാനായി 7 ലക്ഷം രൂപ ഇവര്‍ക്ക് നല്‍കി.

ശേഷം, ദേവിക്ക് സ്വര്‍ണം അണിയണമെന്ന് ഇവര്‍ വീട്ടമ്മയോട് ആവശ്യപ്പെട്ടു. ഇതിനായി വീട്ടമ്മയുടെ ആലപ്പുഴയിലെ കുടുംബ വസ്തു വിറ്റ ഇനത്തില്‍ ലഭിച്ച തുകയില്‍ നിന്ന് 10 ലക്ഷം രൂപയുമായി പോയി 50 പവന്റെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി. ദേവിയെ അണിയിച്ച ശേഷം മടക്കി നല്‍കാമെന്നു പറഞ്ഞ് യുവതി സ്വര്‍ണം കൈക്കലാക്കി. സ്വര്‍ണം തിരികെ ചോദിച്ചപ്പോള്‍ ‘ദേവി’യോടു സ്വര്‍ണം ആവശ്യപ്പെടരുതെന്നായിരുന്നു യുവതി നല്‍കിയ മറുപടി. നല്‍കിയ സ്വര്‍ണം ചോദിച്ചാല്‍ ദേവി കോപിക്കുമെന്നും ഇവര്‍ വീട്ടമ്മയെ പറഞ്ഞ് വിശ്വസിപ്പിച്ചു. ദേവിയുടെ ശക്തി ആര്‍ജിക്കാന്‍ പുതിയ കാറും ഇവരെ കൊണ്ട് വാങ്ങിപ്പിച്ചു. പിന്നീട് മധുരയിലെ പ്രശസ്തമായ സ്കൂളിന്റെ ശാഖ കൊല്ലത്തു തുടങ്ങാനെന്നു പറഞ്ഞു 30 ലക്ഷം രൂപ കൂടി വാങ്ങി.

അരക്കോടിയോളം രൂപ കൈയ്യില്‍ നിന്നും പോയപ്പോഴാണ് വീട്ടമ്മയ്ക്ക് സംശയം തോന്നിയത്. പണവും സ്വര്‍ണവും തിരികെ ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തു. ബാധ ഒഴിപ്പിക്കാനെന്നു പറഞ്ഞു വീട്ടമ്മയുടെ തലയില്‍ തേങ്ങ കൊണ്ട് ഇടിക്കുകയും മുടിക്കു കുത്തിപ്പിടിച്ചു മര്‍ദിച്ചു എന്നാണു വീട്ടമ്മ പരാതിയില്‍ വ്യക്തമാക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എവിടെ മഴ? ; സം​സ്ഥാ​ന​ത്ത് മൂ​ന്ന് ദി​വ​സം കൂ​ടി​ മ​ഴ​യ്‌​ക്ക് സാ​ധ്യ​ത, ജാഗ്രത നിർദ്ദേശം…!

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത മൂ​ന്ന് ദി​വ​സം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ മ​ഴ​യ്‌​ക്ക് സാ​ധ്യ​ത​യെ​ന്ന്...

മഴക്കെടുതി ; ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലേക്ക്

0
ദുബായ്: ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍വ സ്ഥിതിയിലേക്ക് മടങ്ങുന്നതിന്റെ സൂചന...

ഇറാനോട്‌ പ്രതികാരം ചെയ്യാൻ ഇസ്രയേൽ പദ്ധതിയിട്ടു ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

0
ജറുസലേം: ശനിയാഴ്ച മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളും അയച്ച ഇറാനോട്‌ പ്രതികാരം ചെയ്യാൻ...

ഏഴ് വയസുകാരനെ ക്രൂരമായി മർദിച്ചു ; രണ്ടാനച്ഛന്‍ പിടിയിൽ

0
തിരുവനന്തപുരം: ഏഴ് വയസുകാരന് ക്രൂര മർദനമേറ്റെന്ന കേസിൽ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ്...