പാരിപ്പള്ളി : ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മാനസികവെല്ലുവിളി നേരിടുന്ന വീട്ടമ്മ മരിച്ചു. എഴിപ്പുറം ലക്ഷംവീട് കോളനിയില്‍ പരേതനായ തങ്കപ്പനാചാരിയുടെ ഭാര്യ സുമതി (75)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ പാരിപ്പള്ളി പോലീസ് സ്റ്റേഷന് മുന്നിലായിരുന്നു അപകടം നടന്നത്. റോഡിലൂടെ നടന്നു പോയ സുമതിയെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചതിന് പിന്നാലെ വന്ന പിക്ക്അപ്പ് വാന്‍ ദേഹത്ത് കയറിയാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്കരിച്ചു. മക്കള്‍: ലീല, ശിവരാജന്, മോഹന്‍ദാസ്, പരേതനായ ശിവദാസന്‍. മരുമക്കള്‍: അനിത, അമ്പിളി, സിസിലി. പാരിപ്പള്ളി പപോലീസ് കേസെടുത്തു.
ദേശീയപാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു
RECENT NEWS
Advertisment