കാഞ്ഞങ്ങാട്: ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. മെഡികല്‍ റെപ്രസന്റേറ്റീവ് ആയ കാഞ്ഞങ്ങാട് മാവുങ്കാല്‍ മൂലക്കണ്ടം വൃന്ദാവനത്തില്‍ പി രാജ് മോഹന്‍ നായരുടെ ഭാര്യ എ.വി ശ്രീഷ (45) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കണ്ണൂര്‍ വരത്തെ നാരായണന്‍ നമ്പ്യാര്‍ – സരോജിനിയമ്മ ദമ്പതികളുടെ മകളാണ്. മക്കള്‍ – എ വി ചൈത്ര (എഞ്ചിനീയറിങ് വിദ്യാര്‍ഥി, വിമല്‍ജ്യോതി ചെമ്പേരി), രാജശ്രീ (വിദ്യാര്‍ഥി, സരസ്വതി വിദ്യാമന്ദിരം നെല്ലിത്തറ). സംസ്‌കാരം മാവുങ്കാല്‍ മൂലക്കണ്ടത്തെ വീട്ടുവളപ്പില്‍.