പാലക്കാട് : ഇരുമ്പു തോട്ടി ലൈന്‍ കമ്പിയില്‍ കുടുങ്ങി ഷോക്കേറ്റ് യുവതി മരിച്ചു. കോങ്ങാട് മയിലാടിപ്പാറ രാമദാസിന്റെ ഭാര്യ നീതുമോള്‍ (28) ആണ് മരിച്ചത്. ഇരുമ്പ് തോട്ടികൊണ്ട് വിറക് ഒടിക്കുന്നതിനിടെയാണ് അപകടം. അബദ്ധത്തില്‍ വൈദ്യുതിലൈനില്‍ ഇരുമ്പ് തോട്ടി തട്ടിയതാണ് മരണകാരണമായത്. ഇന്ന് ഉച്ചയോടു കൂടിയായിരുന്നു അപകടം ഉണ്ടായത് .
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി വിഭാഗം ഉദ്യോഗസ്ഥരെത്തി കണ്ക്ഷന്‍ വിഛേദിച്ചതിനു ശേഷമാണ് യുവതിയുടെ മൃതദേഹം മാറ്റിയത് . കോങ്ങാട് പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാലക്കാട് സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്കു മാറ്റി.