കൈപ്പട്ടൂര്‍ പാലത്തിലൂടെ ഗതാഗതം അനുവദിച്ചു ;10 ദിവസത്തില്‍ ഒരിക്കല്‍ പാലം പരിശോധിക്കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൈപ്പട്ടൂര്‍ പാലത്തിലൂടെ ഗതാഗതം അനുവദിച്ച് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ്. അയ്യര്‍ ഉത്തരവായി.  ഇനി പറയുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന നിബന്ധനയോടെയാണ് അനുമതി.

ഏറ്റവും പ്രതികൂല കാലാവസ്ഥയില്‍ പാലത്തിലൂടെ ഗതാഗതത്തിന് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണം. ഏറ്റവും പ്രതികൂല കാലാവസ്ഥയിലോ മറ്റ് അടിയന്തിര സാഹചര്യങ്ങളിലോ 25 ടണ്ണില്‍ കൂടുതല്‍ ഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നു പോകുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം ഉടനടി പ്രാബല്യത്തില്‍ വരുത്തണം.

വാഹനങ്ങള്‍ വേഗത കുറച്ചു പോകുന്നതിനും ഭാരവാഹനങ്ങള്‍ ടാര്‍ എഡ്ജ് ലൈന്‍ കടക്കില്ല എന്നതും ഉള്‍പ്പെടെ എല്ലാ നിബന്ധനകളും ഉറപ്പുവരുത്തുന്നതിന് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കണം. പാലത്തിന്റെ അവസ്ഥ 10 ദിവസത്തില്‍ ഒരിക്കല്‍ പരിശോധിച്ച് ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാ വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയറെ ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കണം ; കടകംപള്ളി സുരേന്ദ്രന്‍

0
പത്തനംതിട്ട : പ്രിയദർശിനി പദ്ധതി മൂലം സാമ്പത്തികമായും മാനസികമായും പ്രയാസമനുഭവിക്കുന്ന സ്വകാര്യ...

റാന്നി താലൂക്കുതല വായനാപക്ഷാചരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും നടന്നു

0
റാന്നി : റാന്നി താലൂക്ക് ലൈബ്രറി കൗണ്‍സില്‍, മുണ്ടപ്പുഴ ടാഗോര്‍ ഗ്രന്ഥശാല,...

കനത്ത മഴയിൽ മഹാരാഷ്ട്രയിൽ കെട്ടിടം തകർന്നു; നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി

0
പൂനെ: മഹാരാഷ്ട്രയില്‍ ശക്തമായ മഴയില്‍ കെട്ടിടം തകര്‍ന്ന് നിരവധി പേര്‍ കുടുങ്ങി....

കുവൈറ്റിൽ ക്രെയിൻ തകർന്ന് മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു, ഒരാൾ പിടിയിൽ

0
കുവൈത്ത് സിറ്റി : നാല് മാസമായി തുടർന്ന ദുരൂഹതകൾക്കൊടുവിൽ കാണാതായ ഇന്ത്യൻ...