മാവോവാദി നേതാവ് സാവിത്രിയെ കോടതി വീണ്ടും റിമാന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

തലശേരി: തീവ്രവാദ വിരുദ്ധസേനയുടെ കസ്റ്റഡിയിലായിരുന്ന മാവോവാദി നേതാവ് സാവിത്രിയെ തലശേരി കോടതിയില്‍ ഹാജരാക്കി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് തലശ്ശേരി ജില്ലാ സെഷന്‍സ് ഒന്നില്‍ സാവിത്രിയെ ഹാജരാക്കിയത്.

തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷമാണ് തീവ്രവാദ വിരുദ്ധ സേന വ്യാഴാഴ്ച മാവോവാദി നേതാവ് സാവിത്രിയെ കോടതിയില്‍ ഹാജരാക്കിയത് . തുടര്‍ന്ന് ജില്ലാ സെഷന്‍സ് കോടതി സാവിത്രിയെ വീണ്ടും റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്‌ച്ച ഉച്ചയോടെ കനത്ത സുരക്ഷയില്‍ ഇവരെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.

ആദ്യം മൂന്നും പിന്നീട് ഏഴു ദിവസമാണ് തലശ്ശേരി ജില്ലാകോടതി സാവിത്രിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനായി തീവ്രവാദവിരുദ്ധ സേനയുടെ കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നത്. ചോദ്യംചെയ്യലില്‍  ഇവര്‍ വയനാട് കാട്ടിനുള്ളില്‍ ഡിറ്റനേറ്ററുകള്‍ കുഴിച്ചിട്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷണസംഘം ഇവ കണ്ടെടുത്തു. ഇവ നിര്‍വ്വീര്യമാക്കാന്‍ കോടതി ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി. പ്രോസിക്യൂഷന് വേണ്ടി ജില്ല ഗവണ്‍മെന്റ് പ്ലീഡര്‍ അഡ്വ.സി.കെ.രാമചന്ദ്രന്‍ ഹാജരായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച വിവാദം; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

0
ന്യൂഡല്‍ഹി: വീണ്ടും ചോദ്യപേപ്പര്‍ ചോര്‍ച്ചയെന്ന് ആരോപണം. യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പര്‍...

രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി ആര്‍ബിഐ

0
ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകള്‍ ഈടാക്കുന്ന ചാര്‍ജുകളില്‍ നിര്‍ണായക നിര്‍ദേശവുമായി കേന്ദ്രബാങ്കായ ആര്‍ബിഐ....

ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്

0
കൊച്ചി: ശ്വേതാ മേനോനും ലക്ഷ്മി പ്രിയക്കുമെതിരായ അൻസിബയുടെ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് പോലീസ്....

രാമക്ഷേത്ര സംഭാവനാ തട്ടിപ്പ്; എസ്ബിഐ മാർഗനിർദേശങ്ങൾ ലംഘിച്ചെന്ന് ചമ്പത് റായ്

0
ലഖ്‌നൗ: എസ്ബിഐക്കെതിരെ അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത് റായ്...