തലശ്ശേരി: ചികിത്സയിലിരിക്കെ കൊവിഡ് വിമുക്തയായ വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം. പാലിശ്ശേരി പോലിസ് ക്വാട്ടേഴ്‌സ് പിറകിലുള്ള നബാമ്‌സ് വീട്ടില്‍ ഡോക്ടര്‍ സി.സി മഹാബഷീറാണ് (25) ആണ് മരിച്ചത്. ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഗര്‍ഭസ്ഥ ശിശുവിനെ രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കാസര്‍കോഡ് സ്വദേശി ഡോ. ഷവാഫറിന്റെ ഭാര്യയാണ്. ഇന്ന് രാവിലെ മംഗലാപുരത്തെ ഇന്ത്യാനാ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.
പാലിശ്ശേരിയിലെ സി സി അബ്ദുല്‍ ബഷീറിന്റെയും നസറിയ ബഷീറിന്റെയും മകളാണ്. മംഗലാപുരം കണച്ചൂര്‍ ആശുപത്രിയില്‍ പ്രാക്ടിസ് ചെയ്യുകയായിരുന്നു. മാസിന്‍ ബഷീര്‍, മിസ് നാന്‍ ബഷീര്‍, മിലാബ് ബഷീര്‍ സഹോദരങ്ങളാണ്.