ചെന്നൈ : കാര്‍ സബ്വേയിലെ മഴവെള്ളത്തില്‍ മുങ്ങി വാഹനം ഓടിച്ചിരുന്ന വനിത ഡോക്ടര്‍ മരിച്ചു. കൂടെയുണ്ടായിരുന്ന ഭര്‍തൃ മാതാവ് ജയത്തെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോ. എസ്. സത്യയാണ് (35) മരിച്ചത്. പുതുക്കോട്ട ജില്ലയിലെ വെള്ളല്ലൂര്‍ റെയില്‍വേ സബ് വേയിലാണ് അപകടം.
വെള്ളിയാഴ്ച രാത്രി കനത്ത മഴയില്‍ ഡോ. സത്യ ഓടിച്ചിരുന്ന കാര്‍ നാലടി ഉയരത്തില്‍ കെട്ടിനിന്ന വെള്ളത്തില്‍ കുടുങ്ങുകയായിരുന്നു. കാറില്‍ വെള്ളം കയറിയ നിലയില്‍ സീറ്റ്ബെല്‍റ്റ് ഊരിമാറ്റാന്‍ കഴിയാതിരുന്നതാണ് മരണത്തിനു കാരണമായതെന്ന് പറയുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്കും സീറ്റ് ബെല്‍റ്റ് ഉടന്‍ മാറ്റാന്‍ കഴിഞ്ഞിരുന്നില്ല.