ന്യൂഡല്‍ഹി: ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ രോഗം ഭേദമായി ആശുപത്രിയില്‍ നിന്ന് മടങ്ങി സ്വന്തം ഫ്ലാറ്റിലെത്തിയപ്പോള്‍ അയല്‍ക്കാരന്‍ പൂട്ടിയിട്ടു. യുവതിയായ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസി മനീഷിനെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു
കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനിടെയാണ് ഡോക്ടര്‍ക്ക് രോഗം പിടിപെട്ടത്. ആശുപത്രിയില്‍ ചികിത്സയ്ക്ക് ശേഷം ഡല്‍ഹി വസന്ത്കുഞ്ചിലെ ഫ്‌ളാറ്റില്‍ ക്വാറന്റീനില്‍ കഴിയാനായി തിരിച്ചെത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്.
ഡോക്ടര്‍ മടങ്ങിയെത്തിയ വിവരമറിഞ്ഞ് എത്തിയ മനീ്ഷ് ,കോവിഡ് രോഗി ഇവിടെ താമസിക്കരുതെന്നും മാറിപോകണമെന്നും ആവശ്യപ്പെട്ടു. രോഗമുക്തി നേടിയെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും ചെവികൊളളാതെ അസഭ്യം പറയുകയും ഫ്‌ളാറ്റില്‍ പൂട്ടിയിടുകയുമായിരുന്നു