Thursday, April 10, 2025 7:30 pm

സേനാമേധാവികളായി വനിതകളെ നിയമിക്കുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കും ; സുപ്രീം കോടതിയിൽ കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി :  സേനാ  മേധാവികളായി വനിതകളെ നിയമിക്കുന്നത് ശരിയായേക്കില്ലെന്നു കേന്ദ്രം സുപ്രീം കോടതിയിൽ. പുരുഷന്മാരായ സേനാംഗങ്ങൾ അവരുടെ ആജ്ഞകൾ അംഗീകരിക്കണമെന്നില്ലെന്നും സർക്കാർ അറിയിച്ചു. പിന്നാക്കമേഖലയിൽ നിന്ന് വരുന്ന സൈനികാംഗങ്ങൾക്കു വനിതാ മേലധികാരിയുടെ ഉത്തരവുകൾ അനുസരിക്കാൻ മടിതോന്നിയേക്കാം. ഗ്രാമീണ സാഹചര്യങ്ങൾ മാത്രം അറിഞ്ഞു വളർന്നവർക്കു പുരോഗമനപരമായ മാറ്റങ്ങളെ പെട്ടെന്ന് അംഗീകരിക്കാനായേക്കില്ല. അത്തരത്തിൽ അവർ മാനസിക പരിശീലനം ലഭിച്ചവരാകില്ലെന്നും  കേന്ദ്ര സർക്കാർ വ്യക്തമാക്കി . സ്ഥിരക്കമ്മിഷൻ ഉത്തരവ് ലഭിച്ചിട്ടും യുദ്ധമുഖങ്ങളിലേക്കടക്കം ഉന്നത തസ്തികകളിൽ നിയമനം ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു കൂട്ടം വനിതാ ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രം നിലപാടറിയിച്ചത് . അഭിഭാഷകരായ R .ബാലസുബ്രഹ്മണ്യവും നീലഗോഖലെയുമാണ് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായത് .

നേരിട്ടുള്ള യുദ്ധമുഖങ്ങളിൽ വനിതകളെ നിയമിക്കുന്നതും ബുദ്ധിമുട്ടാകും. യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടാൽ വനിതാ ഉദ്യോഗസ്ഥർക്കു വലിയ ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവരിക. ഇത് സേനക്കും ഓഫീസർമാർക്കും ഉണ്ടാക്കുന്ന മാനസിക ശാരീരിക പിരിമുറുക്കങ്ങൾ വളരെ വലുതാവും. ഇത് ഒഴിവാക്കാനായാണ് നേരിട്ടുള്ള യുദ്ധരംഗത്തു അവരെ നിയോഗിക്കാൻ മടിക്കുന്നത്. എല്ലാ നിയമനങ്ങളിലും സ്ത്രീകളെയും പുരുഷന്മാരെയും ഒന്നിച്ചു പരിഗണിക്കാനാകില്ല. തുടരെ തുടരെ വരുന്ന സ്ഥലം മാറ്റങ്ങളും പോസ്റ്റിംഗുകളും കുടുംബം , കുഞ്ഞുങ്ങൾ തുടങ്ങിയ ഘടകങ്ങളെ ബാധിക്കും. ഇതൊക്കെ ഒഴിവാക്കേണ്ടതുണ്ടെന്നും അഭിഭാഷകർ പറഞ്ഞു.

എന്നാൽ വനിതാ ഉദ്യോഗസ്ഥർക്കു വേണ്ടി ഹാജരായ അഡ്വ മീനാക്ഷി ലേഖിയും ഐശ്വര്യ ഭട്ടും വാദത്തെ ശക്തമായി എതിർത്തു . പ്രതികൂല സാഹചര്യങ്ങളിൽ കഴിവ് തെളിയിച്ച നിരവധി വനിതാ സൈനികരുടെ കാര്യം അവർ എടുത്തു പറഞ്ഞു.

പുരോഗമനപരമായ മാറ്റങ്ങൾക്കു അനുയോജ്യമായ നിലപാട് കൈക്കൊള്ളാൻ സർക്കാർ തയ്യാറാവണമെന്നും പൂർണമായ നിരോധനം പ്രവർത്തികമല്ലെന്നും സുപ്രീം കോടതിയും നിരീക്ഷിച്ചു. അർഹരായവർക്ക്‌ അവസരങ്ങൾ നൽകണമെന്നും കോടതി നിർദ്ദേശിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അരയാഞ്ഞി​ലിമണ്ണിൽ പമ്പാനദിയുടെ മണൽത്തട്ടിൽ കുട്ടികളോടൊപ്പം പന്ത് എറി​ഞ്ഞും ബാറ്റുവീശി​യും ജി​ല്ലാ കളക്ടർ

0
റാന്നി : അരയാഞ്ഞി​ലിമണ്ണിൽ പമ്പാനദിയുടെ മണൽത്തട്ടിൽ കുട്ടികളോടൊപ്പം പന്ത് എറി​ഞ്ഞും ബാറ്റുവീശി​യും...

ആർത്തവമുള്ള ദലിത് വിദ്യാർഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി പരാതി

0
കോയമ്പത്തൂർ: ആർത്തവക്കാരിയായ ദലിത് വിദ്യാർഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചതായി...

എ ഡബ്യുഎച്ച് ഓ സൈനിക ഫ്ലാറ്റ് പൊളിക്കുന്നതിന്റെ നടപടികൾ രണ്ടാഴ്ച്ചയ്ക്കുള്ളിൽ യോഗം ചേർന്ന് സമയപരിധി...

0
എറണാകുളം: കൊച്ചി വൈറ്റിലയിലെ എ ഡബ്യുഎച്ച് ഓ സൈനിക ഫ്ലാറ്റ് പൊളിക്കുന്നതിന്റെ...

സ്കൂൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന കാര്യം പരിഗണനയിലെന്ന്...

0
തിരുവനന്തപുരം: ഇത്തവണ സ്കൂൾ സഹകരണ സംഘങ്ങൾ വഴി വിലകുറച്ച് ഗുണമേന്മയുള്ള പഠനോപകരണങ്ങൾ...