വീട് ജപ്തി ചെയ്യാൻ ബാങ്ക് നോട്ടീസ് ; പുനലൂരിൽ പ്രവാസി ആത്മഹത്യ ചെയ്തു ; നോട്ടീസ് പതിച്ചത് പത്തനാപുരം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം പുനലൂരിൽ പ്രവാസി ആത്മഹത്യ ചെയ്തു. വീട് ജപ്തി ചെയ്യാൻ ബാങ്ക് നോട്ടീസ് പതിച്ചതിന്റെ മനോവിഷമത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പുനലൂർ മുത്തുക്കുഴി പ്ലാത്തറ പുത്തൻവീട്ടിൽ അജയകുമാർ ആണ് മരിച്ചത്. നിയമപരമായ നടപടി മാത്രമാണ് ചെയ്തതതെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞു.

പ്രവാസിയായിരുന്ന അജയകുമാർ 2016 ലാണ് പത്തനാപുരം പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്കിൽ നിന്നും വീടുവയ്ക്കാനായി നാല് ലക്ഷം രൂപ വായ്പ എടുത്തത്. ഒരു വർഷം മുൻപ് ഹൃദയ സംബന്ധമായ അസുഖത്തെത്തുടർന്ന് നാട്ടിലെത്തിയ അജയകുമാറിന്റെ വായ്പ തിരിച്ചടവ് മുടങ്ങി. ഇതിനെ തുടർന്ന് ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് പോകുകയായിരുന്നു. ബാങ്ക് നടപടികളില്‍ അജയകുമാര്‍ അസ്വസ്ഥനായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. അതേസമയം നിയമപരമായ കാര്യങ്ങള്‍ മാത്രമാണ് ചെയ്തതെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...