കൊച്ചി : നാലു ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച മാതാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. പോലീസ് സ്റ്റേഷനില്‍ ഹാജരായ 35കാരിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഒരു വര്‍ഷം മുമ്പാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എറണാകുളം സ്വദേശിയായ യുവതിയെ പന്തീരാങ്കാവ് സ്വദേശി വിവാഹം ചെയ്യുന്നത്.
നേരത്തേ വിവാഹിതയായിരുന്നെന്നും 13 വയസ്സുള്ള ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നെന്നുമുള്ള വിവരം മറച്ചുവെച്ചാണ് യുവതി വീണ്ടും വിവാഹിതയായത്. ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുമ്പോഴാണ് ഇവര്‍ പന്തീരാങ്കാവ് സ്വദേശിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. ഇയാളെ വിവാഹം കഴിച്ച കാര്യം എറണാകുളത്തുള്ള സ്വന്തം വീട്ടുകാരെയും അറിയിച്ചിരുന്നില്ല. പകരം കോഴിക്കോട് ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുകയാണെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്.
നാലു ദിവസം മുമ്ബ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സിസേറിയനിലൂടെയായിരുന്നു ഇവരുടെ രണ്ടാമത്തെ പ്രസവം. ഇതിനിടയിലാണ് ഇവര്‍ നേരത്തേ വിവാഹിതയായിരുന്നെന്നും കുട്ടിയുണ്ടെന്നുമുള്ള വിവരം ഭര്‍തൃവീട്ടുകാര്‍ അറിഞ്ഞത്. ഇതിനെതുടര്‍ന്ന് പ്രസവത്തിെന്റ നാലാം ദിവസം കുഞ്ഞിനെ ഭര്‍തൃവീട്ടില്‍ ഉപേക്ഷിച്ച് യുവതി പോകുകയായിരുന്നു. ഭര്‍ത്താവിെന്റ പരാതിയില്‍ പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് തൃശൂരില്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. പന്തീരാങ്കാവ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ നേരത്തേ ഇവര്‍ രണ്ടു വിവാഹം കഴിച്ചിട്ടുെണ്ടന്ന വിവരം ലഭിച്ചിട്ടുണ്ട്. ഒരു മാസം താമസിച്ച ശേഷം രണ്ടാമത്തെ ഭര്‍ത്താവിനെ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.