Thursday, April 25, 2024 8:15 pm

ബ​ലി​പെ​രു​ന്നാ​ള്‍ പ്ര​മാ​ണി​ച്ച്‌​ സം​സ്ഥാ​ന​ത്ത്​ ഇന്ന്​ മുതല്‍ കുടുതല്‍ ഇളവുകള്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബ​ലി​പെ​രു​ന്നാ​ള്‍ പ്ര​മാ​ണി​ച്ച്‌​ സം​സ്ഥാ​ന​ത്ത്​ ഇന്ന്​ മുതല്‍ കുടുതല്‍ ഇളവുകള്‍​. ഇന്ന്​ വാരാന്ത്യ ലോക്ക്ഡൗണില്‍ ഇളവുകളുണ്ട്​. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമേ തുണിക്കട, ചെരുപ്പുകട, ഇലക്‌ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണക്കട എന്നിവയും ഇന്ന് തുറക്കും. രാത്രി എട്ടുവരെ ഈ കടകള്‍ പ്രവര്‍ത്തിക്കാം.

പെരുന്നാളിനോട് അനുബന്ധിച്ച്‌ ഇളവുകള്‍ വേണമെന്ന വ്യാപാരികളുടെ ആവശ്യം കൂടി പരിഗണിച്ചാണ് വാരാന്ത്യ ലോക്ക്​ഡൗണില്‍ ഞായറാഴ​ച്ച ഇളവ് നല്‍കിയത്. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡം പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഡി.ജി.പി അനില്‍കാന്ത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം സംസ്​ഥാനത്ത്​ എ​ല്ലാ ക​ട​ക​ളും തു​റ​ക്കാം. അ​തി​തീ​വ്ര വ്യാ​പ​ന​മു​ള്ള ഡി ​മേ​ഖ​ല​യി​ലും ഈ ​ഇ​ള​വ്​ ബാ​ധ​ക​മാ​ണ്. ഇ​വി​ട​ങ്ങ​ളി​ല്‍ നി​ല​വി​ല്‍ അ​വ​ശ്യ​വ​സ്​​തു​ക്ക​ളു​ടെ ക​ട​ക​ള്‍ മാ​ത്ര​മേ തു​റ​ക്കാ​ന്‍ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ല്‍, ബ​ക്രീ​ദ്​ ക​ണ​ക്കി​ലെ​ടു​ത്ത്​ എ​ല്ലാ ക​ട​ക​ള്‍​ക്കും പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​താ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

എ, ​ബി, സി ​മേ​ഖ​ല​ക​ളി​ല്‍ ഞാ​യ​ര്‍​മു​ത​ല്‍ ചൊ​വ്വ​വ​രെ ക​ടതു​റ​ക്കാ​ന്‍ നേ​ര​ത്തേ അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. ബ​ക്രീ​ദി​ന്​ കുറഞ്ഞ​ത്​ 40 പേ​ര്‍​ക്കെ​ങ്കി​ലും പ​ള്ളി​ക​ളി​ല്‍ പ്രാ​ര്‍​ഥ​ന ന​ട​ത്തു​ന്ന​തി​നു​ള്ള അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന്​ മു​സ്​​ലിം സംഘടനകള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തു​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ തീ​രു​മാ​നം.മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന വി​ദ​ഗ്​​ധ​സ​മി​തി യോ​ഗ​മാ​ണ്​ തീ​രു​മാ​ന​ങ്ങളെ​ടു​ത്ത​ത്.

അതേസമയം മദ്യശാലകള്‍ ഇന്ന് തുറക്കില്ല. സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ മദ്യശാലകള്‍ക്ക് ഇളവ് ഇല്ലാത്തതിനാലാണ് തീരുമാനം.എ​ത്ര പ​രി​മി​ത​മാ​യാ​ലും ലോ​ക്ക്​​ഡൗ​ണ്‍ വ​ലി​യ സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. എ​ന്നാ​ല്‍, ഗൗ​ര​വ​ത​ര​മാ​യ സാ​ഹ​ച​ര്യം മ​റി​ക​ട​ക്കാ​ന്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ കൂ​ടി​യേ തീ​രൂ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒമാനിൽ വാഹനാപകടം ; രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്‌സുമാര്‍ മരിച്ചു

0
ഒമാൻ : ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന്...

തെരഞ്ഞെടുപ്പു ദിനത്തിലെ നിബന്ധനകള്‍

0
തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥി, ഇലക്ഷന്‍ ഏജന്റ് എന്നിവര്‍ക്ക് വരണാധികാരിയുടെ അനുമതിയോടെ ഓരോ...

കന്നിവോട്ടര്‍മാരേ…. വോട്ടെടുപ്പ് പ്രക്രിയ ഇങ്ങനെ…

0
1. സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തുന്നു. 2. ഒന്നാം പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ...

തൃശൂരില്‍ 500 രൂപ വോട്ടു ചെയ്യാന്‍ ബിജെപി നല്‍കിയെന്ന് പരാതി

0
തൃശൂർ : തൃശൂരില്‍ വോട്ടു ചെയ്യാന്‍ 500 രൂപ...