തെരഞ്ഞെടുപ്പ് ദിവസം സ്ഥാനാര്‍ഥി, ഇലക്ഷന്‍ ഏജന്റ് എന്നിവര്‍ക്ക് വരണാധികാരിയുടെ അനുമതിയോടെ ഓരോ വാഹനങ്ങള്‍ മണ്ഡലത്തില്‍ ഉപയോഗിക്കാം. സ്ഥാനാര്‍ഥികളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലേക്കും ഓരോ വാഹനങ്ങള്‍ അനുമതിയോടെ ഉപയോഗിക്കാം. ഓരോ വാഹനത്തിലും ഡ്രൈവര്‍ ഉള്‍പ്പെടെ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ.
സ്ഥാനാര്‍ഥി മണ്ഡലത്തില്‍ ഹാജരല്ലെങ്കില്‍ സ്ഥാനാര്‍ഥിക്ക് അനുവദിച്ച വാഹനം മറ്റാരും ഉപയോഗിക്കരുത്. വരണാധികാരി നല്‍കുന്ന പെര്‍മിറ്റ് വാഹനത്തിന്റെ വിന്‍ഡ് സ്‌ക്രീനില്‍ പതിപ്പിക്കണം. അനുവദിച്ചിട്ടുളള വാഹനങ്ങളില്‍ വോട്ടര്‍മാരെ തെരഞ്ഞെടുപ്പ് കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നതിനോ കൊണ്ടുപോകുന്നതിനോ ഉപയോഗിക്കരുത്.
തെരഞ്ഞെടുപ്പുദിവസം അനുവദിക്കപ്പെട്ട വാഹനങ്ങള്‍ ഒഴികെ മറ്റ് വാഹനങ്ങള്‍ തെരഞ്ഞെടുപ്പ് ആവശ്യത്തിന് ഉപയോഗിക്കരുത്. അനുമതി കൂടാതെ ഉപയോഗിക്കുന്ന വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെ മോട്ടോര്‍ വാഹനനിയമപ്രകാരം നടപടി സ്വീകരിക്കും.
സ്വകാര്യ വാഹനങ്ങളില്‍ ഉടമസ്ഥര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ പോകുന്നതില്‍ തടസമില്ല. സ്വകാര്യ വാഹനങ്ങള്‍ വോട്ടെടുപ്പുകേന്ദ്രത്തിന്റെ 200 മീറ്റര്‍ ചുറ്റളവില്‍ പ്രവേശിക്കാന്‍ പാടില്ല.
പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ പൊതു, സ്വകാര്യസ്ഥലത്ത് വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രവര്‍ത്തികളോ, പോസ്റ്ററുകളോ ബാനറുകളോ അനുവദിക്കുന്നതല്ല. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ മൊബൈല്‍ഫോണ്‍, കോഡ്‌ലസ് ഫോണ്‍ എന്നിവ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരല്ലാതെ മറ്റാരും ഉപയോഗിക്കാന്‍ പാടില്ല. വോട്ടേഴ്‌സ് സ്ലിപ്പുകളില്‍ സ്ഥാനാര്‍ഥിയുടെ പേരോ ചിഹ്നമോ, പാര്‍ട്ടിയുടെ പേരോ ഉപയോഗിക്കരുത്.
പോളിംഗ് സമയത്ത് പോളിംഗ് ബൂത്തുകള്‍ക്കുള്ളില്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യേണ്ടതും ആവശ്യമെങ്കില്‍ ബൂത്തിനു പുറത്തുപോയി സംസാരിക്കേണ്ടതുമാണ്. പോളിംഗ് ദിവസം പോളിംഗ് ബൂത്തുകളുടെ പുറത്ത് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് മൊബൈല്‍ഫോണ്‍, വോട്ടര്‍പട്ടിക, വോട്ടര്‍ സ്ലിപ്പ് എന്നിവ സഹിതം വോട്ടര്‍ അസിസ്റ്റന്‍സ് ബൂത്തുകളില്‍ നിലകൊള്ളാം.
പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ ലൗഡ്‌സ്പീക്കര്‍, മെഗാഫോണ്‍ എന്നിവയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട്. റെക്കോഡ് ചെയ്ത ശബ്ദങ്ങളോ ആംപ്ലിഫയറുകളോ ഉപയോഗിച്ചാല്‍ അത്തരം ഉപകരണങ്ങള്‍ കസ്റ്റഡിയില്‍ എടുക്കും. ഉച്ചത്തില്‍ പ്രഭാഷണം നടത്തിയാല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കും. പോളിംഗ് സ്റ്റേഷനില്‍ പ്രവേശിക്കുന്നതിന് അംഗീകൃത പാസ് കൃത്യമായി പ്രദര്‍ശിപ്പിക്കണം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1