ചവറ : കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന സ്വകാര്യ നേഴ്സിങ് കോളേജിലെ ജീവനക്കാരി മരിച്ചു. തേവലക്കര കോയിവിള 17–-ാം വാര്‍ഡില്‍ മാമ്പുഴ തെക്കേതില്‍ വാടകയ്ക്ക് താമസിക്കുന്ന ശശിധരന്റെ ഭാര്യ രുക്മിണി (58) ആണ് മരിച്ചത്. ഞായറാഴ്ച ശാരീരികാസ്വാസ്ഥ്യത്തെത്തുടര്ന്ന് കുഴഞ്ഞുവീണ രുക്മിണിയെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലും തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ ചൊവ്വാഴ്ച മരിച്ചു. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവായി. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രുക്മിണി ഹൃദയ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഓച്ചിറയിലെ ഒരു സ്വകാര്യ നേഴ്സിങ് കോളേജില്‍ സ്വീപ്പറായി ജോലി ചെയ്യുകയായിരുന്നു. ഇവരുമായി സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. മക്കള്‍: ശ്യാംലാല്‍, ശാരി.
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; ഇന്ന് മരിച്ച ഓച്ചിറയിലെ സ്വകാര്യ നേഴ്സിങ് കോളേജിലെ ജീവനക്കാരിക്ക് കോവിഡ്
RECENT NEWS
Advertisment