Friday, July 4, 2025 9:32 am

പാതിവ്രത്യം തെളിയിക്കാന്‍ ഭാര്യയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി

For full experience, Download our mobile application:
Get it on Google Play

മുംബൈ: പാതിവ്രത്യം തെളിയിക്കാന്‍ ഭാര്യയെ അഗ്​നിപരീക്ഷക്ക്​ വിധേയമാക്കി ഭര്‍ത്താവ്​. തിളച്ച എണ്ണയില്‍ കൈമുക്കി അഞ്ചുരൂപ നാണയം എടുക്കാനായിരുന്നു ഭര്‍ത്താവിന്റെ  നി​ര്‍ദേശം. മഹാരാഷ്​ട്രയിലെ ഒസ്​മാനാബാദിലാണ്​ ​ഞെട്ടിക്കുന്ന സംഭവം.

ഫെബ്രുവരി 11ന്​ ഭര്‍ത്താവിനോട്​ വഴക്കിട്ട്​ ഭാര്യ വീട്ടില്‍നിന്ന്​ ഇറങ്ങിപ്പോയിരുന്നു. ആരോടും പറയാതെയാണ്​ സ്​ത്രീ വീടുവിട്ടിറങ്ങിയത്​. നാലുദിവസത്തിന്​ ശേഷം​ ഇവര്‍ വീട്ടില്‍ തിരിച്ചെത്തി​. പരന്ത കച്ച്‌​പുരി ചൗക്കില്‍ ബസ്​ കാത്തുനിന്നപ്പോള്‍ രണ്ടുപേര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും നാലുദിവസം ബന്ദിയാക്കിയെന്നും സ്​ത്രീ പറഞ്ഞു. എന്നാല്‍ ഭാര്യയുടെ വാക്കുകള്‍ വിശ്വസിക്കാന്‍ ഭര്‍ത്താവ്​ തയാറായില്ല. ഇതോടെ പര്‍ഥി സമുദായത്തിന്റെ  വി​ശ്വാസപ്രകാരം ഭാര്യയെ അഗ്​നിപരീക്ഷക്ക്​ വിധേയയാക്കുകയായിരുന്നു. തിളച്ച എണ്ണയില്‍നിന്ന്​ അഞ്ചുരൂപ നാണയം എടുക്കാനായിരുന്നു നിര്‍ദേശം. നുണ പറയുകയാണെങ്കില്‍ കൈപൊള്ളുകയും ചട്ടിയില്‍നിന്ന്​ തീ ഉയരുകയും ചെയ്യുമെന്നാണ്​ വിശ്വാസം.

സംഭവത്തിന്റെ  ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ പകര്‍ത്തി. ‘എന്റെ  ഭാര്യയെ രണ്ടുപേര്‍ ചേര്‍ന്ന്​ തട്ടികൊണ്ടുപോയി ബന്ദിയാക്കിയിരുന്നെന്നാണ്​ പറയുന്നത്​. അവര്‍ അവളെ ഒന്നും ചെയ്​തി​ല്ലെന്നും പറയുന്നു. എന്റെ  ഭാര്യ സത്യമാണോ പറയുന്നതെന്ന്​ അറിയണം. അതിനുവേണ്ടിയാണ്​ ഇത്​ ചെയ്യുന്നത്​’ -ഭര്‍ത്താവ്​ വിഡിയോയില്‍ പറയുന്നത്​ കേള്‍ക്കാം.

തിളച്ച എണ്ണയില്‍ കൈമുക്കിയതോടെ ഭാര്യ കരയുന്നതും കൈ പച്ചവെള്ളത്തില്‍ മുക്കുന്നതും വിഡിയോയില്‍ കാണാം. സമൂഹമാധ്യമങ്ങളില്‍ വിഡിയോ വന്‍തോതില്‍ പ്രചരിച്ചതോടെ പ്രതിഷേധം ശക്തമായി. സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന്​ മഹാരാഷ്​ട്ര ലെജിസ്​ലേറ്റീവ്​ കൗണ്‍സല്‍ ചെയര്‍മാന്‍ നീലം ഗാര്‍ഹെ ആഭ്യന്തരമന്ത്രി അനില്‍ ദേശ്​മുഖിന്​ നിര്‍ദേശം നല്‍കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് പന്തളം ടൗൺ യൂണിറ്റ് കൺവെൻഷന്‍ നടന്നു

0
പന്തളം : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തളം ടൗൺ...

ഇരവിപേരൂർ ഗവ. യു.പി സ്കൂളിൽ മൃഷ്ടാന്നം പദ്ധതി ഉദ്ഘാടനം ചെയ്തു

0
തിരുവല്ല : ഇരവിപേരൂർ ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയിട്ടുള്ള മൃഷ്ടാന്നം...

10 ഗ്രാം കഞ്ചാവുമായി യുവാവിനെ അടൂര്‍ പോലീസ് പിടികൂടി

0
അടൂര്‍ : കരിക്കിനേത്ത് സില്‍ക്‌സ് വസ്ത്രശാലയുടെ അടുത്തുവെച്ച് 10 ഗ്രാം...

ഫേസ്ബുക്ക് പരിചയം ; അവിവാഹിതയെ പീഡിപ്പിച്ചയാളെ പോലീസ് പിടികൂടി

0
തിരുവല്ല : ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ബന്ധം സ്ഥാപിച്ചശേഷം അവിവാഹിതയെ (40)ലോഡ്ജുകളിലെത്തിച്ച്...