മുംബൈ: ആറുവയസ്സുള്ള മകനുമായി യുവതി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി മരിച്ചു. ചാന്ദിവിലിയിലെ നഹര്‍ അമൃത് ശക്തി കോംപ്ലക്‌സില്‍ താമസിച്ചിരുന്ന രേഷ്മയാണ് താമസിച്ചിരുന്ന കെട്ടിടത്തിന്റെ കോമ്പൌണ്ടില്‍ ആറു വയസ്സുകാരന്‍ മകനോടൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയത്. പന്ത്രണ്ടാം നിലയില്‍ താമസിച്ചിരുന്ന രേഷ്മ അവിടെ നിന്ന് ചാടി ആത്മഹത്യ ചെയ്തതായാണ് സംശയം. ഇന്ന് വെളുപ്പിനായിരുന്നു സംഭവം നടന്നത്. പാലാ സ്വദേശിനിയാണ്. ഭര്‍ത്താവ് കഴിഞ്ഞ മാസം കൊവിഡ് ബാധിച്ചു മരിച്ചിരുന്നു. ഇതിന് ശേഷമുള്ള വിഷാദമായിക്കാം ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. അമേരിക്കയിലുള്ള സഹോദരന്‍ വന്ന ശേഷമായിരിക്കും സംസ്‌കാര ചടങ്ങുകള്‍.
പാലാ സ്വദേശിയായ യുവതി ആറുവയസ്സുള്ള മകനുമായി മുംബൈയിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment