അപകട മേഖലയായ ളാഹ വിളക്കുവഞ്ചിയിൽ റോഡിനു നടുവിൽ പ്ലാസ്റ്റിക് ബാറിയർ സ്ഥാപിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി: റാന്നി – ശബരിമല പ്രധാന പാതയായ മണ്ണാറക്കുളഞ്ഞി ചാലക്കയം റോഡിലെ സ്ഥിരം അപകട മേഖലയായ ളാഹ വിളക്കുവഞ്ചിയിൽ കൊടും വളവിൽ റോഡിനു നടുവിൽ പ്ലാസ്റ്റിക് ബാറിയർ സ്ഥാപിച്ചു. തീർത്ഥാടനം തുടങ്ങിയതിനു ശേഷം ഇതേ വളവിൽ രണ്ടു ബസ്സുകൾ മറിഞ്ഞു നിരവധിപേർക്ക് പരിക്ക് പറ്റിയിരുന്നു. മുൻവർഷങ്ങളിൽ തീർത്ഥാടനം ആരംഭിക്കും മുമ്പുതന്നെ ഇത്തരം സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നെങ്കിൽ ഇത്തവണ ഇതൊന്നും ചെയ്തിരുന്നില്ല.

അപകടപരമ്പരകളെ തുടർന്ന് അധികൃതരുടെ അനാസ്ഥ മാധ്യമങ്ങൾ ഉൾപ്പെടെ വെളിയിൽ കൊണ്ടുവന്നതിനു ശേഷമാണ് ഇവിടെ മുമ്പ് ഉണ്ടായിരുന്ന പ്ലാസ്റ്റിക് ബാറിയർ സ്ഥാപിക്കാൻ തയ്യാറായത്. എന്നാൽ ബാറിയർ സ്ഥാപിച്ചു ദിവസങ്ങൾക്കകം അതിൽ വാഹനങ്ങൾ ഇടിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോട് ചേർന്ന് റോഡിന്റെ വശത്തു ഇടിതാങ്ങി ഇല്ലാത്ത ഭാഗത്തു കവുങ്ങു തടി ഉപയോഗിച്ചു വേലി തീർത്ത അവസ്ഥയിലാണ്.

പതിനായിരക്കണക്കിന് വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ മിനിമം വേണ്ട സുരക്ഷാ ക്രമീകരണങ്ങൾ പോലും ഒരുക്കുന്നതിൽ എപ്പോഴും അധികൃതർ അനാസ്ഥ കാട്ടുകയാണ്. ദേശീയ ഹൈവേ വിഭാഗത്തിനാണ് റോഡിന്റെ ചുമതല. ഒരു വർഷം മുമ്പ് റോഡിന്റെ നിർമ്മാണം ആരംഭിച്ചെങ്കിലും കലുങ്ക്, ഡി ആർ എന്നിവയുടെ പണികൾ മാത്രമാണ് പൂർത്തിയാക്കാൻ കഴിഞ്ഞത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അന്താരാഷ്ട്ര ആണവ ഏജൻസിയുടെ പരിശോധനകളുമായി സഹകരിക്കാൻ ഇറാൻ തയ്യാറായി : ജെ.ഡി വാൻസ്

0
ജനീവ: യു എൻ,ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി...

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...