പത്തനംതിട്ട : റോസ്ലിന്‍റെ മൃതദേഹം വരാന്തയില്‍വെച്ച് മുറിച്ചതായി ലൈല. വീടിന്‍റെ കിഴക്കുഭാഗത്ത് അടുക്കളയോടു ചേര്‍ന്നുള്ള വരാന്തയില്‍വെച്ച് റോസ്ലിന്‍റെ മൃതദേഹം മുറിച്ചതായി ലൈല തെളിവെടുപ്പിനിടെ മൊഴി നല്‍കി. മുറിയ്ക്കുള്ളില്‍വെച്ച് മുറിച്ച ഭാഗം വരാന്തയില്‍വെച്ച് ചെറുതാക്കുകയായിരുന്നെന്നും ലൈല പറഞ്ഞു.
ഇവിടെവെച്ച് മുറിക്കുമ്പോള്‍ കുറച്ചുദൂരെയുള്ള വീട്ടുകാര്‍ കാണില്ലേയെന്ന് പോലീസുദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ അവിടെ ആളില്ലെന്ന് അറിയാമെന്നായിരുന്നു ലൈലയുടെ മറുപടി. വീടിനോട് ചേര്‍ന്ന തിരുമ്മുശാലയിലും ലൈലയെ എത്തിച്ച് തെളിവെടുത്തു. കൊല്ലപ്പെട്ട റോസ്ലിയുടെ സ്വര്‍ണമോതിരവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇലന്തൂര്‍ മാര്‍ക്കറ്റ് ജങ്ഷനിലെ പാര്‍ഥസാരഥി ഫൈനാന്‍സിയേഴ്സില്‍ നിന്നാണ് നരബലിക്കേസിലെ രണ്ടാംപ്രതി ഭഗവല്‍സിങ്ങുമായെത്തി മോതിരം കണ്ടെടുത്തത്.
ജൂണ്‍ ഒമ്പതിനാണ് ഭഗവല്‍സിങ് മോതിരം 2000 രൂപയ്ക്ക് പണയം വെച്ചത്. ചളുങ്ങിയ മോതിരത്തിന് 700 മില്ലിഗ്രാം തൂക്കമേയുള്ളൂ. ഇതിന് 2000 രൂപ വേണമെന്ന് അന്ന് ഭഗവല്‍സിങ് ജീവനക്കാരോട് ആവശ്യപ്പെട്ടു. ജൂണ്‍ എട്ടിന് റോസ്ലിനെ കൊന്നതിന്റെ പിറ്റേദിവസമാണ് ഭഗവല്‍സിങ് പണയം വെയ്ക്കാനെത്തിയത്. മുമ്പ് പണയംവെച്ച സ്വര്‍ണഉരുപ്പടികള്‍ നിശ്ചിതകാലാവധിയില്‍ ഭഗവല്‍സിങ് തിരിച്ചെടുക്കാറുണ്ടായിരുന്നു. എന്നാല്‍ ഈ പണയം തിരിച്ചെടുക്കാന്‍ ഇയാള്‍ എത്തിയിരുന്നില്ല. മൂന്നു പ്രതികളുമായി മുറിക്കുള്ളില്‍ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പും നടന്നു. കൊലപാതകത്തിനുപയോഗിച്ച ഒരു കത്തികൂടി വീട്ടില്‍നിന്നും കണ്ടെടുത്തു.