ലഖിംപൂർ ഖേരി ; എല്ലാ പ്രശ്നങ്ങളും ഉയർത്തി കാണിക്കണം – നിർമ്മല സീതാരാമൻ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നാല് കർഷകർ കൊല്ലപ്പെട്ട ലഖിംപൂർ ഖേരി അക്രമം തികച്ചും അപലപനീയമാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഉത്തർപ്രദേശിൽ ബി.ജെ.പി ഭരണമായതിനാലാണ് സംഭവത്തെ ഉയർത്തി കാണിക്കുന്നതെന്നും നിർമ്മല പറഞ്ഞു. അമേരിക്കൻ സന്ദർശനത്തിനിടെയാണ് ധനമന്ത്രിയുടെ പ്രതികരണം.

“രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ട്. എല്ലാ പ്രശ്നങ്ങളും ഉയർത്തി കാണിക്കണം. അല്ലാതെ നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സംഭവങ്ങൾ മാത്രം തെരഞ്ഞെടുക്കരുത്. ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങൾ ആണ് നിങ്ങളുടെ ലക്ഷ്യം. ആശിഷ് മിശ്ര തെറ്റ് ചെയ്തെങ്കിൽ അത് കണ്ടുപിടിക്കാൻ വിശദമായ അന്വേഷണം നടത്തുകയാണ്.

“ഇത് പാർട്ടിയെയും പ്രധാനമന്ത്രിയെയും പ്രതിരോധിക്കാനല്ല. ഇത് ഇന്ത്യയെ പ്രതിരോധത്തിലാക്കുന്നു. ഞാൻ ഇന്ത്യയ്ക്ക് വേണ്ടി സംസാരിക്കും പാവപ്പെട്ടവർക്ക് നീതിക്കായി സംസാരിക്കും. എന്നെ പരിഹസിക്കുകയാണെങ്കിൽ, ‘സോറി, നമുക്ക് വസ്തുതകളെക്കുറിച്ച് സംസാരിക്കാം’ എന്ന് പറയും.” നിർമ്മല പറഞ്ഞു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിയോ, മുതിർന്ന മന്ത്രിമാരോ ലഖിംപൂർ ഖേരിയെ കുറിച്ച് ഒന്നും പറയാത്തതെന്ന ചോദ്യത്തോടായിരുന്നു ധനമന്ത്രിയുടെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....