റാന്നി ; യു ഡി എഫ് ഭരിക്കുന്ന പഴവങ്ങാടിക്കര സര്‍വ്വീസ് സഹകരണ ബാങ്കില്‍ പരീക്ഷയും ഇന്റര്‍വ്യൂവും നടക്കുന്നതിന് മുന്‍പായി ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങി 3 പേരെ പിയൂണ്‍ പോസ്റ്റിലും സൈയില്‍സ്മാന്‍ പോസ്റ്റിലും നിയമിച്ച ബാങ്ക് പ്രസിഡന്റിന്റെയും ബോര്‍ഡ് അംഗങ്ങളുടെയും നിയമ വിരുദ്ധ നടപടിയ്ക്കെതിരെ പരീക്ഷയും ഇന്റര്‍വ്യൂവും അറ്റന്‍ഡ് ചെയ്ത ഉദ്യോഗാര്‍ത്ഥികളും ജനാധിപത്യ വിശ്വാസികളും പ്രതിഷേധ പ്രകടനവും ഉപരോധവും നടത്തി പ്രതിഷേധിച്ചു.
യുത്ത് കോണ്‍ഗ്രസ് പഴവങ്ങാടി മണ്ഡലത്തിലെ രാജിവച്ച മണ്ഡലം പ്രസിഡന്റ് വിജീഷ് വള്ളിക്കാല, സെക്രട്ടറിമാരായ ലിജിന്‍ മാന്നാത്ത് ആല്‍ഫിന്‍ പൂത്തെന്‍ കയ്യാലക്കല്‍, രാജീവ് യൂത്ത് ഫൗണ്ടേഷന്‍ നിയോജകമണ്ഡലം പ്രസിഡന്റ് ആന്‍സണ്‍, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി റിന്റു സ്കറിയ, എഴുമറ്റൂര്‍ പ്രവാസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എഴുമറ്റൂര്‍, രതീഷ് ഏറാട്ട്, വിഷ്ണു കുമാര്‍, സനോജ് മാളിയേക്കല്‍, അരുണ്‍ കുമാര്‍, സജോ കുരിക റോഡില്‍ എന്നിവര്‍ നേതൃത്വം നല്‍കി.