കെഎസ്ആര്‍ടിസി ബസിൽ എക്സൈസ് പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങളുടെ നോട്ടുകൾ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ക്രിസ്മസ്-ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിനോട്‌ അനുബന്ധിച്ച് സംസ്ഥാന വ്യാപകമായ പരിശോധനകൾ നടന്നുവരികയാണ്. ഡ്രൈവിന്റെ ഭാഗമായി പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എം രാകേഷിന്റെ നേതൃത്വത്തിൽ വാളയാർ എക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടി നടത്തിയ വ്യാപക വാഹന പരിശോധനയിൽ കുടുങ്ങിയത് മദ്യമോ മയക്കുമരുന്നോ കഞ്ചാവോ അല്ല. മതിയായ രേഖകൾ ഇല്ലാതെ കൊണ്ടുവന്ന 26,66,500 രൂപയാണ്. കോയമ്പത്തൂരിൽ നിന്നും വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായ മഹാരാഷ്ട്ര സ്വദേശി താനാജി ഷിൻഡെയിൽ നിന്നാണ് പണം പിടിച്ചെടുത്തത്. സംഭവത്തിൽ തുടർ നടപടികൾക്കായി ഇയാളെയും കാശും രേഖകളുമടക്കം വാളയാർ പോലീസിന് കൈമാറി. സംഘത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ സജീവ് വി, പ്രിവന്റീവ് ഓഫീസർമാരായ എസ് രാജേന്ദ്രൻ, ജിഷു ജോസഫ്, അനീഷ് കെപി, ശ്രുതീഷ് ജി, സിഇഒ മാരായ സുജീഷ് വി, ശ്രീകുമാർ എസ് എന്നിവരും ഉണ്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹ മോചനത്തിന് കേസ് നൽകിയതിൽ വിരോധം ; കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തില്‍ ഭാര്യയെ ഭർത്താവ്...

ഒൻപത് വർഷത്തിന് ശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകൾ എത്തുന്നു

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു. ഗുജറാത്തിലെ...

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...