ലക്‌നൗ : ബരാബങ്കിയില്‍ വാഹനാപകടം. ട്രക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബാബുരി ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നും ഡല്‍ഹിയിലേക്ക് പുറപ്പെട്ട ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ സഹായധനം നല്‍കും. ആശുപത്രിയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവിനായി 50,000 രൂപ വീതം നല്‍കുമെന്നും യോഗി ആദിത്യനാഥ് അറിയിച്ചു.
ബരാബങ്കിയില്‍ ട്രക്കും ബസ്സും കൂട്ടിയിടിച്ച് ഏഴ് പേര്‍ മരിച്ചു
RECENT NEWS
Advertisment