37 മത്സരങ്ങൾ നീണ്ട അപരാജിത കുതിപ്പിനുശേഷം ഇറ്റലി വീണു ; സ്പെയിൻ ഫൈനലിൽ

For full experience, Download our mobile application:
Get it on Google Play

റോം : ഇറ്റലിയുടെ 37 മത്സരങ്ങൾ നീണ്ട അപരാജിത കുതിപ്പിന് ഒടുവിൽ സ്പെയിൻ തടയിട്ടു. ഇറ്റലിയുടെ മണ്ണിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ആതിഥേയരെ വീഴ്ത്തി സ്പെയിൻ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ. സെമിയിൽ ഇറ്റലിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സ്പെയിൻ തകർത്തത്. യുവതാരം ഫെറാൻ ടോറസിന്റെ ഇരട്ടഗോളാണ് സ്പെയിന് വിജയവും ഫൈനൽ ബർത്തും സമ്മാനിച്ചത്. 17, 45+2 മിനിറ്റുകളിലായിരുന്നു ടോറസിന്റെ ഗോളുകൾ. ഇറ്റലിയുടെ ആശ്വാസഗോൾ 83–ാം മിനിറ്റിൽ ലോറൻസോ പെല്ലെഗ്രിനി നേടി.

ക്യാപ്റ്റൻ ലിയനാർഡോ ബൊനൂച്ചി 42–ാം മിനിറ്റിൽ ചുവപ്പുകാർഡ് കണ്ടു പുറത്തുപോയതിനാൽ 10 പേരുമായാണ് ഇറ്റലി മത്സരത്തിന്റെ ഭൂരിഭാഗം സമയവും കളിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ബൽജിയം – ഫ്രാൻസ് രണ്ടാം സെമി ഫൈനൽ വിജയികളാകും സ്പെയിനിന്റെ എതിരാളികൾ. ഇതോടെ മാസങ്ങൾക്കു മുൻപു നടന്ന യൂറോ കപ്പ് സെമിയിൽ പെനൽറ്റി ഷൂട്ടൗട്ടിൽ ഇറ്റലിയോടേറ്റ പരാജയത്തിനും സ്പെയിൻ പകരം വീട്ടി. അന്ന് സ്പെയിനെ വീഴ്ത്തി ഫൈനലിൽ കടന്ന ഇറ്റലി, കലാശപ്പോരാട്ടത്തിൽ ഇംഗ്ലണ്ടിനെയും വീഴ്ത്തി കിരീടം ചൂടിയിരുന്നു.

ബാർസിലോനയുടെ 17 കാരൻ താരം ഗാവിക്ക് അരങ്ങേറ്റത്തിന് അവസരം നൽകിയാണ് സ്പെയിൻ അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. ഇതോടെ രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറുന്ന പ്രായം കുറഞ്ഞ സ്പാനിഷ് താരമെന്ന റെക്കോർഡ് ഗാവിയുടെ പേരിലായി. ബാർസയ്ക്കായി അരങ്ങേറി ഒരു മാസം പിന്നിടുമ്പോഴാണ് ഗാവിയുടെ രാജ്യാന്തര ഫുട്ബോളിലെ അരങ്ങേറ്റം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി മോൺസിഞ്ഞോർ ഫാദർ തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു

0
കൊച്ചി: സിറോ മലബാർ സഭക്ക് പുതിയ സഹായ മെത്രാൻ. കോട്ടയം അതിരൂപതയുടെ സഹായ...

കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ പ്രധാന പ്രതിയെ പിടികൂടി

0
കൊയിലാണ്ടി: കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസ് മോഷ്ടിച്ച കേസിൽ...

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണം അവസാനിപ്പിക്കുന്നു

0
തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന് വേണ്ടിയുള്ള ക്രൈംബ്രാഞ്ച് തുടരന്വേഷണവും അവസാനിപ്പിക്കുന്നു. സുകുമാരക്കുറുപ്പിനെ കണ്ടെന്ന്...

തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച സി.പി.എം ആരോപണം അടിസ്ഥാന...

0
പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടത് സംബന്ധിച്ച്...